»   » അനന്യ ബോളിവുഡിലേയ്ക്ക്

അനന്യ ബോളിവുഡിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Ananya
മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞ നടി അനന്യ ഇനി ബോളിവുഡിലേയ്ക്ക്.

തമിഴിലും ഹിന്ദിയിലും ഒരുപോലെ ചിത്രീകരിക്കുന്ന ചിത്രത്തിലാണ് അനന്യ അഭിനയിക്കുന്നത്. രാംഗോപാല്‍വര്‍മ്മയുടെ സഹായിയായിരുന്ന അജിത്തിന്റെ ചിത്രമാണിത്.

ഹിന്ദിയില്‍ നായകനായി അക്ഷയ് ഖന്നയെയോ മാധവനെയോ ആണ് പരിഗണിക്കുന്നതെന്നാണ് വിവരം. തമിഴില്‍ വിജയ് ആയിരിക്കും നായകന്‍.

ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റിഷോ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സീസണ്‍ 4ലെ റണ്ണര്‍അപ്പായ പ്രീതി വാര്യരും ഈചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടക്കുകയാണ്. പിന്നണി ഗായിക രഞ്ജിനി ജോസും ഈ സിനിമയില്‍ അഭിനയിയ്ക്കും.

തിലകന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെയും ഹിന്ദി ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട്. സംഗീതം നിറഞ്ഞുനില്‍ക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന കലഹങ്ങളുടെ കഥയാണ് അജിത്ത് പറയുന്നത്.

ഇതിനൊപ്പം കാമ്പസ് ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങളും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam