»   » അരവിന്ദ് സ്വാമിയും ഗായത്രിയും വേര്‍പിരിയുന്നു

അരവിന്ദ് സ്വാമിയും ഗായത്രിയും വേര്‍പിരിയുന്നു

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ റോജ, ബോംബെ എന്നീ സിനിമകളിലൂടെ തെന്നിന്ത്യ കീഴടക്കിയ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രിയും വഴിപിരിയുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി ഗായത്രിയുമായി പിണങ്ങിക്കഴിയുകയാണ് അരവിന്ദ്. 16 വര്‍ഷം മുമ്പ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് ഇവര്‍ വിവാഹിതരായത്.

ഇരുവരും ചേര്‍ന്ന് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി ചെന്നൈ കുടുംബകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുള്ള ഈ ദമ്പതികള്‍ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചത്.

1991ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ തന്നെ ദളപതിയിലൂടെ വെള്ളിത്തിരയിലെത്തിയ അരവിന്ദ് സ്വാമി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ സജീവമല്ല. ചെന്നൈയില്‍ ബിസ്സിനസ്സും മറ്റുമായി കഴിയുന്ന അരവിന്ദിന് സിനിമയിലേക്ക് തിരിച്ചുവരാന്‍ തത്കാലം പരിപാടിയൊന്നുമില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam