»   » ചാക്കോച്ചന്‍ ജാഡയില്ലാത്ത നടന്‍: ആസിഫ് അലി

ചാക്കോച്ചന്‍ ജാഡയില്ലാത്ത നടന്‍: ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
Asif Ali
ഇത് കുഞ്ചാക്കോ ബോബന്റെ കാലമാണെന്നാണ് സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പറയുന്നത്. തൊട്ടതെല്ലാം പൊന്നാകുന്ന ഭാഗ്യകാലത്തിലാണ് കുഞ്ചാക്കോയിപ്പോള്‍. അതുകൊണ്ടുതന്നെ കൈനിറയെ ചിത്രങ്ങളുമുണ്ട്.

എല്ലാവരും ഇപ്പോള്‍ കുഞ്ചാക്കോയെ പ്രശംസിക്കുന്ന തിരക്കിലാണ്. ആസിഫലിയും ഇതുതന്നെയാണ് പറയുന്നത്. മറ്റുള്ളവര്‍ കുഞ്ചാക്കോയെ കണ്ടുപഠിക്കണമെന്നാണ് ആസിഫിന്റെ അഭിപ്രായം. യങ് സ്റ്റാര്‍ എന്ന നിലയില്‍ മുന്നേറുന്ന ആസിഫിന്റെ ഗ്രാഫും ഉയരുകയാണ്. ഭാവിയിലെ മോഹന്‍ലാല്‍ എന്നുവരെയാണ് ആസിഫിനെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്.

ചാക്കോച്ചന്റെ ആത്മാര്‍ത്ഥതയും ജാഡയില്ലയ്മയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും മറ്റുള്ളവര്‍ അതുകണ്ടുപഠിക്കണമെന്നും ആസിഫ് പറയുന്നു. സിനിമാരംഗത്ത് എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. എന്റെ ചേട്ടനെപ്പോലെയാണ് അദ്ദേഹം. നമ്മുടെ തമാശയിലും കളിയിലും ചിരിയിലും ഒക്കെ പങ്കുചേരും. സീനിയര്‍ നടന്റേതായ ഒരു ജാഡയുമില്ല. സിനിമയോട് അദ്ദേഹത്തിനുള്ള ആത്മാര്‍ഥത മറ്റുള്ളവര്‍ കണ്ടുപഠിക്കണം - എന്നിങ്ങനെയാണ് പുതിയതായി വന്ന ഒരു അഭിമുഖത്തില്‍ ആസിഫ് പറയുന്നത്.

പൃഥ്വിരാജുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നടിച്ച് വാര്‍ത്തസൃഷ്ടിച്ച ആസിഫാണ് ചാക്കോച്ചന് പ്രശംസയുമായി നില്‍ക്കുന്നത്. തന്റെ വിവാഹം ഒളിച്ച് നടത്തേണ്ടിവരരുതെന്നാണ് തന്റെയാഗ്രഹമെന്നും വിവാഹക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും താരം പറയുന്നു. ഇതിനുള്ളില്‍ പൃഥ്വിയ്‌ക്കെതിരെയൊരു ഒളിയമ്പില്ലേയെന്നാണ് ഇപ്പോള്‍ പലരും സംശയം പറയുന്നത്. അങ്ങനെയാണെങ്കില്‍ സമീപഭാവിയില്‍ കൂടുതല്‍ വിഷയങ്ങളില്‍ പൃഥ്വിയും ആസിഫും തമ്മില്‍ കൊമ്പുകോര്‍ക്കുമെന്നുതന്നെ വരാം.

English summary
Young Star Asif Ali praising actor Kunchacko Boban over his sincerity. He aslo said that he is considering Boban like his brother and he is supportive.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam