സൂപ്പറുകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു:ഉണ്ണികൃഷ്ണന്‍
സൂപ്പര്‍താരങ്ങള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിപിഎം പഠനകോണ്‍ഗ്രസില്‍ മലയാളിയുടെ മാറുന്ന സംസ്‌കാരം, ഭാഷ, സാഹിത്യം, സിനിമ എന്ന വിഷയത്തിലുള്ള ചര്‍ച്ചകയ്ക്കിടെയാണ് ഉണ്ണികൃഷ്ണന്‍ താരാധിപത്യത്തിനെതിരെ പൊട്ടിത്തെറിച്ചത്.
അഭിനേതാക്കള്‍ പ്രതിഫലം 20 ശതമാനം കുറയ്ക്കാമെന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് മേയ് മാസത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50 ശതമാനം കൂട്ടിവാങ്ങുകയാണ് ചെയ്തത്. ഇതാണ് മലയാള സിനിമയുടെ പ്രതിസന്ധിക്കുള്ള പ്രധാന കാരണം.
നിര്‍മ്മാതാക്കള്‍ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നത് കാരണമാണ് ജനം തിയേറ്ററുകളെ കൈയൊഴിയുന്നത്. ഗുണ നിലവാരമില്ലാത്ത പ്രിന്റുകളാണ് തിയേറ്ററുകളിലെത്തുന്നതെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവരെ മാത്രം നായകനാക്കി സിനിമ സംവിധാനം ചെയ്തയാളാണ് ഉണ്ണികൃഷ്ണന്‍.


Click it and Unblock the Notifications