»   » പ്രണയം: ആശയം ആസ്‌ത്രേലിയന്‍ ചിത്രത്തിന്റേത്

പ്രണയം: ആശയം ആസ്‌ത്രേലിയന്‍ ചിത്രത്തിന്റേത്

Posted By:
Subscribe to Filmibeat Malayalam
വിദേശ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ പിറന്ന ചലച്ചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മികച്ച സംവിധായകര്‍ പോലും വിദേശ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ ചെയ്യാറുണ്ട്.

മലയാളത്തിലെ കഥയും മറിച്ചല്ല, ഒട്ടേറെ സിനിമകള്‍ വിദേശ സിനിമകളുടെ പക്കാ മോഷണമായും അവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുമെല്ലാം ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. ഓണച്ചിത്രമായി പുറത്തിറങ്ങിയ ബ്ലസി-മോഹന്‍ലാല്‍ ചിത്രം പ്രണയത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഇത്തരത്തിലാണ്.

പ്രണയം ആസ്‌ത്രേലിയന്‍ ചിത്രമായ ഇന്നസെന്‍സ് മായി ഒട്ടേറെ സാദൃശ്യം പുലര്‍ത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റുമായി സജീവമാവുകയാണ്. ഇന്നസെന്‍സ് എന്ന ചിത്രത്തില്‍ നിന്നും ഉള്‍ക്കൊണ്ട ആശയമാണ് പ്രണയത്തിലേതെന്നാണ് പറയപ്പെടുന്നത്. 2000ത്തിലാണഅ ഈ ആസ്്്‌ത്രേലിയന്‍ ചിത്രം പുറത്തിറങ്ങിത്.

പോള്‍ കോക്‌സ് ആണ് ഇന്നസെന്‍സിന്റെ സംവിധായകന്‍. ഇതിലെ പ്രതിപാദ്യവും കാലത്തെ അതിജീവിക്കുന്ന പ്രണയകഥയാണ്. നാല്‍പത് വര്‍ഷം മുമ്പ് പിരിഞ്ഞ കാമുകീ കാമുകന്‍മാര്‍ കണ്ടുമുട്ടുകയാണ് ചിത്രത്തില്‍. ഈ സമയത്ത് കാമുകി വിവാഹിതയാണ്. എങ്കിലും കാമുകന് അവരോടുള്ള പ്രണയം അടക്കിവെയ്ക്കാന്‍ കഴിയുന്നില്ല. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്തിപാദ്യം.

പ്രണയമെന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളായ റെയില്‍വേ സ്റ്റേഷന്‍, കടല്‍ത്തീരം എന്നിവിടങ്ങളില്‍ വച്ചുള്ള പ്രണയരംഗങ്ങള്‍ ഇന്നസെന്‍സിലുമുണ്ടത്രേ.

ആശയം ആസ്‌ത്രേലിയനാണെങ്കിലും അല്ലെങ്കിലും ഓണച്ചിത്രങ്ങളില്‍ പ്രണയമാണ് മുന്നില്‍ നില്‍ക്കുന്നതെന്നതില്‍ സംശയമില്ല. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വിജയത്തിലേയ്ക്ക് നീങ്ങുകയാണ്. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.

English summary
Discussion on Internet progressing as Blessy's Mohanlal movie, Pranayam is having the same concept of an Australian film Innocence which was released on 2002

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam