ഡബിള്‍സ് നായിക തപസ്സിക്കെതിരെ പരാതി

മോഹന്‍ബാബുവിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തപസ്സി ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടി തയ്യാറായില്ലെന്നും ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിയ്ക്കാന്‍ കൂട്ടാക്കിയില്ലെന്നുമാണ് മോഹന്റെ പരാതി.
തമിഴിലും മലയാളത്തിലുമായി തിരക്കേറിയതാണ് തെലുങ്കിനോട് മുഖം തിരിയ്ക്കാന്‍ തപസ്സിയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ആടുംകളത്തിലെ മികച്ച പ്രകടനം നടിയ്ക്ക് ഒട്ടേറെ ഓഫറുകളാണ് നേടിക്കൊടുത്തിരിയ്ക്കുന്നത്. മലയാളത്തില്‍ പുതിയ മമ്മൂട്ടി ചിത്രമായ ഡബിള്‍സിലും തപസ്സി നായികയാണ്.
എന്തായാലും ടോളിവുഡിലെ സിനിമാസംഘടനകളായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും ഫിലിംസ്റ്റാര്‍ അസോസിയേഷനിലും മോഹന്‍ബാബു പരാതി നല്‍കിയിട്ടുണ്ട്. ഇതിന് തപസ്സി മറുപടി പറഞ്ഞേ തീരൂ.


Click it and Unblock the Notifications











