തേജാഭായി പ്രദര്‍ശനം തടയരുതെന്ന് നിര്‍മാതാക്കള്‍

By Ajith Babu

Thejabhai and family
പൃഥ്വിരാജിനെ നായകനാക്കി ദീപു സംവിധാനം ചെയ്ത തേജാഭായി' എന്ന മലയാള സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജിയില്‍ സിനിമയുടെ നിര്‍മാതാക്കള്‍ തങ്ങളുടെ വാദം ബോധിപ്പിച്ചു. ചിത്രത്തിലെ 'ഒരു മധുരക്കിനാവ്' എന്ന ഗാനത്തിന്റെ റീമിക്‌സിനായി പകര്‍പ്പവകാശം വാങ്ങിയില്ലെന്നാരോപിച്ച് ഗാനരചയിതാവ് ബിച്ചു തിരുമലയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ബിച്ചു തിരുമല എഴുതിയ വരികള്‍ ഗാനരൂപത്തിലാക്കിയത് സംഗീത സംവിധായകനാണെന്നും ഈ ഗാനം ഉള്‍പ്പെട്ട കാണാമറയത്ത് എന്ന സിനിമയുടെ നിര്‍മാതാവില്‍ നിന്ന് 1,65,450 രൂപക്ക് പകര്‍പ്പവകാശം വാങ്ങിയെന്നുമാണ് നിര്‍മാതാക്കളുടെ വാദം.

ഇതുകണക്കിലെടുത്ത് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ നാലിന് ഹരജി വീണ്ടും പരിഗണിക്കും. 1984ല്‍ പുറത്തിറങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു മധുരക്കിനാവിന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് തേജാഭായിയില്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X