»   »  കള്ളത്തരങ്ങളുമായി ദിലീപ് വീണ്ടും

കള്ളത്തരങ്ങളുമായി ദിലീപ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep
കൊച്ചു കൊച്ചു കള്ളന്‍ വേഷങ്ങളണിയാന്‍ ദിലീപിനോളം പോന്ന താരം ഇപ്പോള്‍ മലയാള സിനിമയിലില്ല. മീശമാധവന്‍ എന്ന കള്ളന്‍ കഥാപാത്രമാണ് ദിലീപിന്റെ കരിയറിലെ നമ്പര്‍ വണ്ണായി ഇപ്പോഴും എണ്ണപ്പെടുന്നത് തന്നെ ഇതിനുദാഹരണം.

തരികിട പരിപാടികളുമായി നടക്കുന്ന കള്ളന്‍ റോളില്‍ ജനപ്രിയ നായകനെ കാണാന്‍ ജനത്തിന് ഇപ്പോഴും ഏറെ താത്പര്യമുണ്ട്. ഇത് മനസ്സിലാക്കി ദിലീപ് വീണ്ടുമൊരു മോഷ്ടാവിന്റെ വേഷണം അണിയാനൊരുങ്ങുകയാണ്.

തോംസണ്‍ സംവിധാനം ചെയ്യന്ന തിരുട്ടുറാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ ഫേവറിറ്റ് റോളിലേക്ക് വീണ്ടുമെത്തുന്നത്. നടന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിബി കെ തോമസ്-ഉദയ് കൃഷ്ണ ടീമാണ് തിരുട്ടുറാസ്‌ക്കലിന്റെ തിരക്കഥയൊരുക്കുന്നത്.

സെവന്‍ ആര്‍ട്‌സ് ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2012 മാര്‍ച്ചിലാണ് ആരംഭിയ്ക്കുന്നത്. തോംസന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ കാര്യസ്ഥന്‍ സൂപ്പര്‍ വിജയം നേടിയതോടെയാണ് നവാഗതന് ഒരിയ്ക്കല്‍ കൂടി ഡേറ്റ് നല്‍കാന്‍ ദിലീപ് തയ്യാറായത്.

English summary
After conquering the stardom with his first appearance as a petty thief for the film 'Meesamadhavan', Janapriyanayakan Dileep is once again planning to be in a similar role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam