ട്വെന്റി20 പുതിയ വിവാദത്തില്‍

By Staff

Dileep and Bhavana
മഹാവിജയത്തിന്റെ കോടിക്കിലുക്കത്തില്‍ ത്രസിച്ചു നില്‍ക്കുന്ന ട്വെന്റി 20 സിനിമ മഹാത്മാ ഗാന്ധിയെ അപമാനിക്കുന്നുവെന്ന് പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദിലീപ് പറയുന്ന ഒരു വാചകത്തിന്റെ പേരിലാണ് സിനിമയ്ക്കെതിരെ പരാതിയുയര്‍ന്നിരിക്കുന്നത്.

സിനിമയില്‍ ദണ്ഡിയാത്രയെയും ഉപ്പു സത്യാഗ്രഹത്തെയും അവഹേളിക്കുന്ന സംഭാഷണമുണ്ടെന്നാണ് ആരോപണവുമായി രംഗത്തെത്തിയത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ്. ദിലീപ്, താര സംഘടനയായ അമ്മ, റീജേണല്‍ സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും സംഘടന പരാതി നല്‍കിയിട്ടുണ്ട്.

നാം ഉപ്പു തിന്നും തെണ്ടിയുമാണ് സ്വാതന്ത്ര്യം നേടിയതെന്ന അര്‍ത്ഥത്തില്‍ ദിലീപ് പറയുന്ന തമാശയാണ് വിവാദമായത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും സമര സേനാനിമാരെയും അവഹേളിക്കുകയാണ് ഈ വാചകത്തിലൂടെ സിനിമ ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.

ദുരുദ്ദേശത്തോടെ ഉള്‍പ്പെടുത്തപ്പെട്ട ഈ സംഭാഷണവും രംഗവും തീയേറ്ററിലെത്തിച്ച സെന്‍സര്‍ ബോര്‍ഡ് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് തെറ്റും അവഹേളനപരവുമായ സന്ദേശം പകരുകയാണ് സിനിമ.

പ്രസ്തുത രംഗം എത്രയും പെട്ടെന്ന് സിനിമയില്‍ നിന്ന് ഒഴിവാക്കി നിര്‍മ്മാതാവും ബന്ധപ്പെട്ടവരും ജനങ്ങളോട് മാപ്പു പറയണമെന്ന് മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X