സെക്കന്റ് ഷോ അതിജീവനത്തിന്റെ കഥ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/03-dulquar-salman-debuts-second-show-january-26-1-aid0166.html">« Previous</a>

Second Show
പ്രണയം, സ്‌നേഹം, പ്രതികാരം പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഈ അവസ്ഥാവിശേഷങ്ങളില്‍ കുടുംബബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിതമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ആസ്വാദനത്തിന്റെ വേറിട്ട കോണിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ നടത്തുന്നത്.

ചാവേര്‍ അന്തോണി, ചാവേര്‍ വാവച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ അച്ഛനും മകനുമായെത്തുകയാണ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ അഭിനയത്തിന്റെ താളം പൊളിച്ചെഴുതിയ ബാബുരാജ് എന്നതും സെക്കന്റ്‌ഷോയുടെ പ്രത്യേകതയാണ്.

ദുല്‍ഖറിനൊപ്പം പുതുമുഖങ്ങളായ അനില്‍ ആന്റോ, അനീഷ് പി.സണ്ണി, ബിപിന്‍, സുധീഷ് ബെറി, സുന്ദര്‍, രതീഷ് അങ്കമാലി, ഗൗതമിനായര്‍, നൂറ കൂടാതെ മുരളീകൃഷ്ണ, മിഥുന്‍നായര്‍, കുഞ്ചന്‍ , രോഹിണി, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാവുന്നു.

അഭിനേതാക്കളോടൊപ്പം പുതുമുഖ ടെക്‌നീഷ്യന്‍സും സിനിമയുടെ ഭാഗമാവുന്നുണ്ട്. പോണ്ടിച്ചേരി, കൊച്ചി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സെക്കന്റ് ഷോയിലൂടെ താരപുത്രനല്ല, തരാക്കൂട്ടായ്മയാണ് ഉദയം ചെയ്യുന്നത്.

മലയാളസിനിമയില്‍ എത്രയോ താരങ്ങളുടെ മക്കള്‍ അഭിനയിക്കാനെത്തിയിട്ടുണ്ട്. പലരും മുഖ്യധാരയില്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇന്നും പകരക്കാരനില്ലാത്തവിധം തിളങ്ങി നില്ക്കുന്ന സൂപ്പര്‍താരത്തിന്റെ പുത്രന്‍ ക്യാമറയ്ക്ക് മുമ്പിലെത്തുന്നത് ഇതാദ്യമായാണ്. വരും നാളുകള്‍ അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഫാന്‍സിനും ഒരുപോലെ ഉത്കണ്ഠകള്‍ സമ്മാനിക്കും ഒപ്പം സൂപ്പര്‍ സ്റ്റാറിനും...

ആദ്യപേജില്‍
ദുല്‍ഖര്‍ സല്‍മാന്‍ അവതരിയ്ക്കുന്നു

<ul id="pagination-digg"><li class="previous"><a href="/news/03-dulquar-salman-debuts-second-show-january-26-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X