»   » ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകള്‍ക്ക് ഉപരോധം

ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകള്‍ക്ക് ഉപരോധം

Posted By:
Subscribe to Filmibeat Malayalam

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നാലു തിയറ്ററുകള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ കേരള ഫിലിം ചേംബര്‍ തീരുമാനിച്ചു. ചേംബര്‍ നേതൃത്വത്തിനെതിരേ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ചതിന്റെ പേരിലാണു നടപടി.

സെവന്‍ ആര്‍ട്‌സ് ഫിലിംസുമായുള്ള തര്‍ക്കത്തില്‍ ബഷീറിന്റെയും തൃശൂരിലെ രാമദാസ് ചേലൂരിന്റെ രണ്ട് തിയറ്ററുകള്‍ക്കു വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്ന് ബുധനാഴ്ച മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറും മറ്റു ഭാരവാഹികളും 25 കോടിയോളം രൂപയുടെ വിനോദനികുതി വെട്ടിപ്പു നടത്തിയെന്നാണു ബഷീറിന്റെ ആരോപണം. ഇതുസംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് ബഷീറിനു നോട്ടീസ് നല്‍കാനാണ് തിങ്കളാഴ്ച ചേര്‍ന്ന ചേംബര്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. അല്ലാത്തപക്ഷം ബഷീറിനെതിരേ നടപടിയെടുക്കും.

തിയറ്റര്‍ അടച്ചിട്ട് നടത്തിയ സമരത്തിന്റെ പേരിലുള്ള പകതീര്‍ക്കലാണു ചേംബറിന്റെ നടപടിക്ക് പിന്നിലെന്നു ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചൊവ്വാഴ്ച നടത്തിയ ആഹ്വാനം ചെയ്ത സിനിമ ബന്ദ് പൂര്‍ണമായിരുന്നു. ഫെഡറേഷന്റെ അംഗത്വമുള്ള സംസ്ഥാനത്തെ 210 തിയറ്ററുകളാണ് പണിമുടക്കില്‍ പങ്കെടുത്തത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam