കഥ രൂപപ്പെടുന്നതിന്റെ രണ്ടാമത്തെ വഴി...

By Ravi Nath

Next »

« Previous

കസേരയില്‍ കാല്‍ കയറ്റി വെച്ച് താരം, ഭവ്യതയോടെ കഥപറയുന്ന അറിയപ്പെടുന്ന ചെറുകഥാകൃത്ത്. ഷോട്ടുകളുടേയും തമാശകളുടേയും ഇടവേളകളില്‍ കഥയ്ക്ക് കാതു കൊടുക്കുന്ന താരം. കഥകേട്ട് കാല്‍ പിന്‍വലിച്ച് എഴുന്നേറ്റ് താരം കഥാകൃത്തിന് കൈകൊടുക്കുന്നു. ഗംഭീരം. ഇതു നമുക്ക് ചെയ്യണം. എത്രയും വേഗം തിരക്കഥ തയ്യാറാക്കി വരൂ. കഥ പറയും വേളയില്‍ മനസ്സിനേറ്റ മുറിവുകള്‍ ഈ വാചകത്തില്‍
ഉണങ്ങി. സന്തോഷത്തോടെ കഥാകൃത്ത് മടങ്ങി. കഷ്ടപ്പാടും ദാരിദ്ര്യവുമൊക്കെ മറന്ന് അയാള്‍ തിരക്കഥയെഴുതുകയാണ്.

രണ്ടുമാസം മുക്കാല്‍ പങ്കും പൂര്‍ത്തിയാക്കിയ തിരക്കഥയുമായി അയാള്‍ താരത്തെ വിളിതുടങ്ങി. ഒടുവില്‍ പ്രസാദിക്കുകയുംചെയ്തു. ലൊക്കേഷനില്‍ പോയി തിരക്കഥവായന തുടങ്ങാന്‍ രണ്ടു ദിവസമെടുത്തു. രാവിലെ പറയും ഉച്ചയ്ക്കാകാം. ഉച്ച വൈകിട്ടത്തേക്ക് മാറും. പിന്നെ മൂഡ് പോവും, ക്ഷമയോടെ അയാള്‍ കാത്തിരുന്നു. ഒടുവില്‍ ഷോട്ടുകളുടെ ഇടവേളകളില്‍ മേക്കപ്പിനിടയില്‍, സൌഹൃദം പങ്കുവെക്കുന്നതിനടയില്‍ തിരക്കഥ വായന തുടങ്ങി.

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍ വെല്‍ വരെ എത്തി.താരം വീണ്ടും കൈകൊടുത്തു അസ്സലായിട്ടുണ്ട്. പക്ഷെ ഇപ്പോ ഇങ്ങനെയൊരു പടം ചെയ്യാന്‍ എനിക്ക്പറ്റില്ല. എന്റെ ഇപ്പോഴത്തെ ട്രെന്റിനെ ഇത് ബാധിക്കും. നമുക്ക് നോക്കാം. ചുരുട്ടികെട്ടിയ തിരക്കഥയുമായ് കഥാകൃത്ത് തന്റെ ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് വണ്ടി കയറി.

മൂന്ന് മാസം കൊണ്ട്താരത്തിന്റെ ട്രെന്റ് മാറിയത് തിരിച്ചറിയാതെ പാവം സിനിമയെത്തന്നെ വെറുത്തു. ലീവെടുത്തതിന്റെ തെറിമുഴുവന്‍ കേട്ട് പൊടി പിടിച്ച തന്റെ കസേരയിലിരുന്ന് അയാള്‍ പഴയ പ്രൂഫ് റീഡിംഗിലേക്ക് മുഖം താഴ്ത്തി.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X