കഥ രൂപപ്പെടുന്നതിന്റെ മൂന്നാമത്തെ വഴി...
രണ്ടു വര്‍ഷം മിനക്കെട്ടിരുന്ന് രണ്ടു ചെറുപ്പക്കാര്‍ കഥയും തിരക്കഥയുമെഴുതി പൂര്‍ത്തിയാക്കി. പ്രശസ്തനായ അസോസിയേറ്റ് ഡയറക്ടറുടെ ആദ്യ സംരഭമാണ്. അയാള്‍ പൂര്‍ണ്ണ സംതൃപ്തന്‍. ഡേറ്റ് നല്‍കിയ സൂപ്പര്‍താരവും വായിച്ച് തൃപ്തിയടഞ്ഞു. കൊള്ളാം. ചെറുപ്പക്കാര്‍ക്ക് ആത്മസംതൃപ്തി. ഷൂട്ടിംഗ് തീരുമാനിച്ചു കാര്യങ്ങളൊക്കെ തയ്യാറായികഴിഞ്ഞു.
സൂപ്പര്‍ സ്‌റാര്‍ തിരക്കഥയില്‍ ഒന്നുകൂടി കൈവച്ചു. മാറ്റങ്ങള്‍ വേണം. ഇപ്പോള്‍ ഉള്ളത്ത് വേണ്ടത്ര ടൈറ്റ് അല്ല. അവിടെ പ്രശ്‌നം ഇവിടെ പ്രശ്‌നംപുള്ളിതന്നെ പരിഹരിക്കാനും തീരുമാനിച്ചു. സാമ്പത്തിക ബാദ്ധ്യതയില്‍ പെട്ടുഴലുന്ന പ്രശസ്ത തിരക്കഥകൃത്തായ സുഹൃത്തിനെ വിളിച്ചുവരുത്തി, നിശബ്ദനായ് നിന്ന സംവിധായകന്റെ മുന്നില്‍ നിന്ന് ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് പറന്ന് പോയി.
പുതിയ തിരക്കഥാ കൃത്തിന്റെ കൈയിലേയ്ക്ക്. പ്രശസ്തന്‍ നല്ലൊരു തുകകൈപ്പറ്റി കഥയെ പുതിയ തിരക്കഥയാക്കി. എത്രയും വേഗം മടക്കി കൊടുത്തു. സംവിധായകനും ചെറുപ്പക്കാരനും സങ്കടപ്പെട്ടെങ്കിലും മറ്റെല്ലാവരും ഹാപ്പി. പടം ഇറങ്ങി ഒന്നാന്തരമായി പൊട്ടി. സൂപ്പര്‍ സ്‌റാര്‍ പൊടിതട്ടി പുതിയ ലൊക്കേഷനിലേക്ക്.
വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും അടുത്ത ഒരു പടത്തിനായ് ഓടി നടക്കുകയാണ് ആ സംവിധായകന്‍. ചിലര്‍ മുന്തിയ സിനിമാക്കാര്‍ക്ക് കഥകള്‍ എഴുതിയും പറഞ്ഞും കൊടുക്കും. ഓണത്തിനോ വിഷുവിനൊ ആ കഥ സിനിമയായ് പുറത്തിറങ്ങുമ്പോഴാണ് ഇവര്‍ വിവരം അറിയുന്നത്. കഥ പറഞ്ഞ് കൊടുത്തയാള്‍ ചിലപ്പോള്‍ കേസിന് പോയേയ്ക്കും. അതിനൊരു നഷ്ടപരിഹാരം. മറ്റ് ചിലര്‍ ആ നഷ്ട പരിഹാരവും കൊടുക്കില്ല. സമ്പൂര്‍ണമായും അവഗണിയ്ക്കും. എന്നാലും ഒന്നും സംഭവിയ്ക്കില്ല.
അടുത്ത പേജില്‍


Click it and Unblock the Notifications