പിന്നെ എന്ത് സംഭവിയ്ക്കുന്നു...?
കഥയെ കൊന്ന് കൊല വിളിച്ച, അശ്രദ്ധമായ് കൈകാര്യം ചെയ്ത, വില കല്പിക്കാതെ തഴഞ്ഞു കളഞ്ഞ, കഥയില്‍ കഥയുണ്ടോ എന്ന് നോക്കാന്‍ പോലും മിനക്കെടാതെ ഒഴിവാക്കിയ ഭംഗിയായ് മോഷ്ടിച്ച എത്രയോ സംഭവങ്ങള്‍ മലയാള സിനിമയില്‍ നിരന്തരംസംഭവിച്ചുകൊണ്ടിരിക്കുന്നു. പഴകി ദ്രവിച്ച എഴുത്തുകാരുടെ സൃഷ്ടികള്‍, ഗോഡ്ഫാദര്‍മാര്‍ കൈപിടിച്ചുകൊണ്ടുവരുന്നവര്‍ ഇവരൊക്കെ സിനിമയുടെ സാരഥികളാവുമ്പോള്‍, എത്രയോ ശക്തമായ പ്രമേയങ്ങള്‍ ഗതി കിട്ടാതെ പല അലമാരകളിലും പൊടിപിടിച്ചുകിടക്കുന്നുണ്ടാവും.
പണവും പ്രശസ്തിയും, ഏറെ സ്വാധീനിക്കുന്ന സിനിമ എന്നും ഇവിടെ ഇങ്ങനെത്തന്നെയായിരിക്കണം എന്നില്ല. ശക്തമായ ഈ ജനകീയ മാധ്യമത്തെ വിശ്വാസവും സ്‌നേഹവുമുളളവര്‍ സ്വന്തം കഥകള്‍ ഭംഗിയായ് മിനുക്കി ഒരുപാട് കഷ്ടപ്പെട്ട് ഒരു നിര്‍മ്മാതാവിനെ കണ്ടെത്തി സാക്ഷാത്ക്കരിക്കും. പലപ്പോഴും മികച്ച സൃഷ്ടികളാവുമെങ്കിലും കമ്പോള താല്പര്യങ്ങള്‍ കുറഞ്ഞുപോയതിന്റെ പേരില്‍ സാംസ്‌കാരിക കേരളം കണ്ട ഭാവം കാണിക്കില്ല. അവാര്‍ഡോ മറ്റോ കിട്ടിയാലായി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അതിജീവനത്തിന്റെ പുതിയ മാതൃകകള്‍ മലയാളസിനിമയില്‍ കടന്നുവരാതിരിക്കില്ല. പുതിയ രൂപത്തിലും ഭാവത്തിലും ആവിഷ്‌ക്കാരരീതികളിലും അത് കാഴ്ച ക്കാരെ തേടി എത്താതിരിക്കില്ല. എഴുത്തും വായനയും സാമൂഹ്യജീവിയെന്ന തോന്നലുള്ള ഒരു തലമുറ വളര്‍ന്നുവരുമ്പോള്‍ ഇത്തരം സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാവും എന്നു കരുതാം.
മുന്‍പേജില്‍
കഥയില്ലായ്മയാണോ യ്ഥാര്‍ത്ഥ പ്രശ്‌നം?


Click it and Unblock the Notifications