»   » ആദാമിന്റെ മകന്‍ വീണ്ടും അഭിമാനമാകുമോ?

ആദാമിന്റെ മകന്‍ വീണ്ടും അഭിമാനമാകുമോ?

Posted By:
Subscribe to Filmibeat Malayalam
Adaminte Makan Abu
പനജി: പത്തുനാള്‍ നീണ്ട കാഴ്ചയുടെ ഉത്സവത്തിന് ശനിയാഴ്ച തിശ്ശീല വഴുകയാണ്. 42ആമത് ഗോവ ചലച്ചിത്രോത്സവം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മലയാളികളായ ചലച്ചിത്രപ്രേമികള്‍ വീണ്ടുമൊരു ശുഭവാര്‍ത്ത പ്രതീക്ഷിച്ചിരിക്കുകയാണ്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലാണ് സര്‍വ്വ പ്രതീക്ഷകളും. ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കുകയും ഓസ്‌കാര്‍ എന്‍ട്രി ചെയ്ത ചിത്രത്തിന് സുവര്‍ണമയൂരം കൂടി ലഭിയ്ക്കുമോയെന്ന് വൈകുന്നേരത്തോടെ അറിയാം.

രാജ്യാന്തര മല്‍സര വിഭാഗത്തിലെ ഫലപ്രഖ്യാപനം അറിയാനായി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ജൂറിയുടെ ഫലപ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് സമാപന സമ്മേളനത്തിലാണ് ഉണ്ടാവുക.

ആദാമിന്റെ മകന്‍ അബു ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് മല്‍സര വിഭാഗത്തിലുള്ളത്. ചിത്രങ്ങളെല്ലാം മികച്ച നിലവരം പുലര്‍ത്തുന്നതാണെന്ന് ജൂറി വിലയിരുത്തിയിട്ടുണ്ട്.

രാജ്യാന്തര മല്‍സര വിഭാഗത്തിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം ഇതുവരെ 10 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇത്തവണ 40 ലക്ഷം രൂപയാണ്. മികച്ച സംവിധായകനും സ്‌പെഷല്‍ ജൂറി അവാര്‍ഡിനുമുള്ള രജത മയൂരം അഞ്ചു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. മികച്ച നടനും നടിക്കും 10 ലക്ഷം രൂപയുടെ അവാര്‍ഡുമുണ്ട്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സലിംകുമാറിന് മികച്ച നടനുള്ള ഭരത് അവാര്‍ഡും ഉള്‍പ്പെടെ നാലു ദേശീയ അവാര്‍ഡുകളും നാലു സംസ്ഥാന അവാര്‍ഡുകളും ആദാമിന്റെ മകന്‍ അബു നേടിയിട്ടുണ്ട്.

മേളയിലെ സമാപന ചിത്രമായ 'ദ് ലേഡിയിലെ നായിക ഹോളിവുഡ് താരം മിഷേലാ യോയും തമിഴ് നടന്‍ സൂര്യയുമാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥികള്‍. ലുസ് ബെസണ്‍ സംവിധാനം ചെയ്ത 'ദ് ലേഡി മ്യാന്‍മറിലെ സമര നായിക ഓങ്‌സാന്‍ സൂ ചിയുടെ ജീവിതകഥ പറയുന്നതാണ്.

English summary
It is reported that there is a high chance for Adaminte Makan Abu to win the Golden Peacock Award for the best film in 42nd IFFI,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam