»   » ഞാന്‍ പൃഥ്വിയില്‍ ചെന്നെത്തുകയായിരുന്നു: രഞ്ജിത്ത്

ഞാന്‍ പൃഥ്വിയില്‍ ചെന്നെത്തുകയായിരുന്നു: രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
Ranjith and Prithviraj
ഇന്ത്യന്‍ റുപ്പി ഒരു പതിവ് പൃഥ്വിരാജ് ചിത്രമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഇന്ത്യന്‍ റുപ്പി ഒരു രഞ്ജിത്ത് ചിത്രമാണെന്നും അതില്‍ ജെപിയെന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുകമാത്രമാണ് പൃഥ്വി ചെയ്യുന്നതെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറയുന്നു.

ഒതുക്കമുള്ള ഒരു ചിത്രമാണിത്. പൃഥ്വിരാജ് എന്ന നടനെ ഉടച്ചുവാര്‍ക്കുന്നതാണ് ജെപി എന്ന കഥാപാത്രം. പൃഥ്വിരാജിന്റെ വലിയ സാധ്യതകളിലേയ്ക്ക് ഒരു സംവിധായകനായ ഞാന്‍ ചെന്നെത്തുകയായിരുന്നു. വലിയ പ്രൊജക്ടുകള്‍ ഇല്ലാതിരിക്കുകയാണ് സൗകര്യം.

അതാണ് നല്ലതും. എന്റെ സിനിമയെടുക്കാന്‍ എനിക്ക് വേണ്ടത് അഭിനേതാക്കളെയാണ്. വേഷം പ്രശ്‌നമല്ല, പണം മതി എന്നുപറയുന്ന ഒരു അഭിനേതാവിനെ വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാന്‍ അത് ചെയ്യുന്നുമുണ്ട്. എനിക്ക് ആവശ്യമുള്ള നടനെ എവിടെനിന്നും കിട്ടും എന്ന ആത്മവിശ്വാസവും എനിയ്ക്കുണ്ട്്- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറയുന്നു.

ഉണ്ണി ആര്‍ എഴുതിയ ലീലയെന്ന കഥയാണ് അടുത്ത പ്രൊജക്ടെന്നും അത് തന്റെ സ്വപ്‌നചിത്രമാണെന്നും രഞ്ജിത്ത് പറയുന്നു. വടക്കന്‍പാട്ട് പ്രമേയമാകുന്ന ചിത്രമായിരിക്കും അതെന്നാണ് രഞ്ജിത് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള വടക്കന്‍പാട്ട് സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായിരിക്കും തന്റെ ചിത്രമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.

പ്രമാണിമാരുടെ തര്‍ക്കം പരിഹരിക്കാന്‍ അങ്കംവെട്ടിയിരുന്ന ചേകവന്മാര്‍ കേരളം കണ്ട ആദ്യത്തെ ക്വട്ടേഷന്‍സംഘമാണെന്നും ആണെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

English summary
Director Ranjith sharing about the making of his new movie Indian Rupee in an interview. He said that it's not only a common Prithviraj film, viewvers can watch a different style of Prithvi's acting,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam