ആര്‍ജെമാരായി ജയസൂര്യയും അഞ്ജലിയും

സിനിമയിലെത്തും മുമ്പ് ജീവിതത്തില്‍ ഇത്തരം വേഷങ്ങള്‍ ആടിത്തീര്‍ത്ത ജയസൂര്യ അതുകൊണ്ടു തന്നെ ഏറെ താത്പര്യത്തോടെയാണ് പയ്യന്‍സിലെ ആര്‍ജെ റോളിനെ കാണുന്നത്. സിനിമയിലെ റേഡിയോ ജോക്കിയുടെ വേഷത്തില്‍ തനിയ്ക്ക് തിളങ്ങാനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
ചിത്രത്തിലെ നായികയായ അഞ്ജലിയും ഒരു ആര്‍ജെയുടെ റോള്‍ തന്നെയാണ് അവതരിപ്പിയ്ക്കുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രത അവതരിപ്പിയ്ക്കുന്ന പയ്യന്‍സില്‍ ജയസൂര്യയുടെ അമ്മ വേഷം കൈകാര്യം ചെയ്യുന്നത് രോഹിണിയും അച്ഛനായെത്തുന്നത് ലാലുമാണ്.
കൊച്ചിയില്‍ ഏതാനും ദിവസം മുന്പ് നടന്ന പയ്യന്‍സിന്റെ പൂജാചടങ്ങുകളില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











