കാസനോവ-ദി കിങ് ഓഫ് ലവ്

കാസനോവയുടെ ട്രെയിലറിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളുടെ തുടക്കമിങ്ങിനെ..
മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള ദൃശ്യങ്ങളാണ് പരസ്യചിത്രത്തിലുള്ളത്. ബൈക്കില്‍ കുതിച്ചുപായുന്നതും വിദേശ ലൊക്കേഷനുകളിലെ ആക്ഷന്‍ രംഗങ്ങളുമെല്ലാം ആരാധകരില്‍ ആവേശം ജനിപ്പിയ്ക്കും.
ദി കിങ് ഓഫ് ലവ് പ്രണയത്തിന്റെ രാജാവായണ് മോഹന്‍ലാലിനെ ചിത്രത്തില്‍ വിശേഷിപ്പിയ്ക്കുന്നത്. പ്രണയം ആഘോഷമാക്കി ജീവിയ്ക്കുന്ന കാസനോവയുടെ കൂട്ടുകാരികളായെത്തുന്നത് ശ്രീയ സരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നിവരാണ്. ഇവര്‍ക്കൊപ്പം അഞ്ച് സൂപ്പര്‍മോഡലുകളും ഈ സിനിമയിലുണ്ടാവും.
ലാലിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് കാസനോവ. അതിന്റെ എല്ലാ ലക്ഷ്വറിയും ട്രെയിലര്‍ മൂവിയിലുമുണ്ട്. എട്ട് കോടിയ്ക്ക് മേല്‍ ചെലവ് വരുന്ന ചിത്രം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.
എന്തായാലും മോളിവുഡിലെ ബോക്‌സ് ഓഫീസിലെ കിങുമാരുടെ പോരാട്ടം ഏറെ പ്രതീക്ഷകളോടെയാണ് ചലച്ചിത്രലോകവും ആരാധകരും ഉറ്റുനോക്കുന്നത്.
മുന്‍പേജില്‍


Click it and Unblock the Notifications