»   » പുതുനായകന്മാരെ പേടിയുണ്ട്: കുഞ്ചാക്കോ ബോബന്‍

പുതുനായകന്മാരെ പേടിയുണ്ട്: കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban
ഇപ്പോള്‍ മലയാള സിനിമയില്‍ ഗ്യാരണ്ടിയുള്ള യുവനായകന്‍ ആരാണെന്ന്‌ചോദിച്ചാല്‍ സംശയിക്കാതെ പറയാവുന്ന പേരാണ് കുഞ്ചാക്കോ ബോബന്റേത്. അനിയത്തിപ്രാവെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന് ചോക്ലേറ്റ് നായകന്‍ എന്ന പേരാണ് ആദ്യം പ്രേക്ഷകര്‍ നല്‍കിയത്. പിന്നീട് വലിയൊരു ഇടവേള നല്‍കി തിരിച്ചെത്തിയ ചാക്കോച്ചന്‍ ഇമേജ് മാറ്റിമറിച്ചിരിക്കുകയാണ്.

ഈ വരവിലാണ് ചാക്കോച്ചനിലെ നടന്‍ ശരിയായി പുറത്തെത്തിയത്. 2010ന്റെ അവസാനത്തില്‍ ഇമേജ്മാറ്റത്തിലൂടെ കരിയര്‍ ഗ്രാഫുയര്‍ത്തിയ ചാക്കോച്ചന്റെ ഭാഗ്യവര്‍ഷമായിരുന്നു 2011. എട്ട് സിനിമകളിലാണ് താരം പ്രധാനവേഷങ്ങള്‍ ചെയ്തത്. രണ്ടെണ്ണത്തിന്റെ കാര്യം മറന്നാല്‍ ബാക്കിയെല്ലാം ഹിറ്റുകള്‍.

മള്‍ട്ടി സ്റ്റാര്‍ പടങ്ങളില്‍ കൂടുതലായി അഭിനയിക്കുകയെന്ന ബുദ്ധിപൂര്‍വ്വമായ നീക്കം തന്നെയാണ് കുഞ്ചാക്കോയെ തുണച്ച പ്രധാന ഘടകം. റിസ്‌ക് ഫാക്ടര്‍ കുറക്കുന്നതിനാണ് കൂടുതല്‍ പ്രമുഖ താരങ്ങളുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

ഇപ്പോള്‍ മലയാളത്തില്‍ ഒട്ടേറെ പുതിയ താരോദയങ്ങളുണ്ട്, ആസിഫ് അലിയും ഉണ്ണി മുകുന്ദനുമെല്ലാം ഇവരില്‍ ചിലര്‍ മാത്രം. ഇവരെക്കുറിച്ച് ചോദിക്കുമ്പോള്‍ തനിക്ക് യുവനടന്മാരെ പേടിയുണ്ടെന്ന് ചാക്കോച്ചന്‍ തമാശയായി പറയുന്നു.

പുതിയ നായകന്‍മാര്‍ വരുന്നതില്‍ പേടിയുണ്ട്, ഞാന്‍ വീണ്ടും ചെറുപ്പമാകുമോയെന്ന പേടി. കുറേക്കാലം ചോക്ലേറ്റ് ബോയിയെന്ന ഇമേജില്‍ ഞാന്‍ കുടുങ്ങിപ്പോയി. പുതിയ യുവനായകന്‍മാര്‍ വന്നപ്പോഴാണ് ആ ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞത്- ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറയുന്നു.

English summary
Actor Kunchacko Boban said the new comers of Malayalam film industry will make him young

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam