»   » രഞ്ജിത്തിന്റെ 'ലീല'യാവാന്‍ ആന്‍ അഗസ്റ്റിന്‍

രഞ്ജിത്തിന്റെ 'ലീല'യാവാന്‍ ആന്‍ അഗസ്റ്റിന്‍

Posted By:
Subscribe to Filmibeat Malayalam
Ann Augustine
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍ ഉണ്ണി എഴുതിയ ലീല എന്ന കഥയെ ആധാരമാക്കി രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ നിന്ന് മംമ്ത പിന്‍മാറിയതായി റിപ്പോര്‍ട്ട്.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ മംമ്തയ്ക്ക് താത്പര്യമില്ല. അതിനാലാണ് ശക്തമായ കഥാപാത്രമായിട്ടും ലീലയെ കൈവിട്ടുകളയാന്‍ മംമ്ത തയ്യാറായത്.

മംമ്തയുടെ ഈ തീരുമാനം ആന്‍ അഗസ്റ്റിന് ഗുണം ചെയ്തിരിക്കുകയാണ്. മംമ്തയ്ക്ക് പകരം ലീലയായി വേഷമിടാനുള്ള അവസരം ആനിന് കൈവന്നിരിയ്ക്കുകയാണ്.

എല്‍സമ്മയ്ക്ക് ശേഷം ആന്‍ അവതരിപ്പിയ്ക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും ലീല. കുട്ടിയപ്പനും ലീലയുമാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്.

ഇതില്‍ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിതാരമായെത്തുന്നു. തിലകനും നെടുമുടി വേണുവുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

English summary
'Leela'- the new movie by Renjith will kick start it's shoot by the first week of February. Featuring Shankar Ramakrishnan, the scriptwriter of 'Urumi' and an associate of Ranjith as the hero, the movie will have Ann Augustine donning the central character. Nedumudi Venu and Thilakan are also in the cast of the movie which will offer a different narrative style in the scripts of the director, based on a short story by R Unni.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam