»   » എന്ത്‌ മലയാളം, ഏത്‌ മലയാളം: ത്രിഷ

എന്ത്‌ മലയാളം, ഏത്‌ മലയാളം: ത്രിഷ

Subscribe to Filmibeat Malayalam
Trisha
കൈനിറയെ സിനിമകളുമായി തെന്നിന്ത്യന്‍ വെള്ളിത്തിര അടക്കി വാഴുകയാണ്‌ ത്രിഷ. തമിഴ്‌, തെലുങ്ക്‌ സിനിമകള്‍ക്കായി തന്റെ അടുത്ത ഒരു വര്‍ഷത്തെ കാള്‍ ഷീറ്റുകള്‍ വീതിച്ച്‌ കൊടുത്തു കഴിഞ്ഞു. ഇതിന്‌ പുറമെ രാജ്യത്തെ മൂന്ന്‌ വമ്പന്‍ ബ്രാന്‍ഡുകള്‍ ത്രിഷയെ പരസ്യ മോഡലാക്കാനുള്ള ഒരുക്കത്തിലാണ്‌.

ഇങ്ങനെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക്‌ കുതിയ്‌ക്കുന്ന ത്രിഷ മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പെടുന്നനെയാണ്‌ പൊട്ടിമുളച്ചത്‌.

ബി ഉണ്ണികൃഷ്‌ണന്റെ ദിലീപ്‌ ചിത്രത്തില്‍ ത്രിഷ നായികയാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഇതു കേട്ട്‌ സന്തോഷിച്ച മലയാള നാട്ടിലെ ത്രിഷ ആരാധകര്‍ ഏറെ.

എന്നാലിങ്ങനെയൊരു ആലോചനയേ ഇല്ലെന്നാണ്‌ ത്രിഷ ഇപ്പോള്‍ പറയുന്നത്‌. "തത്‌കാലത്തേക്ക്‌ മലയാളത്തിലേക്കില്ല. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുണ്ട്‌. എന്നാല്‍ എല്ലാം ഒത്തു വരികയാണെങ്കില്‍ എന്നെങ്കിലും ഒരുനാള്‍ താന്‍ മലയാളത്തില്‍ അഭിനയിച്ചേക്കാം" -ത്രിഷ പറയുന്നു.

തത്‌കാലം മലയാളത്തിലേക്കില്ലെന്ന്‌ തറപ്പിച്ച്‌ പറയുമ്പോഴും ത്രിഷ ഇപ്പോള്‍ കേരളത്തിലാണെന്നത്‌ വേറൊരു കാര്യം. ഗൗതം മേനോന്‍ ഒരുക്കുന്ന 'വിണ്ണൈതേടി വരുവായ'യുടെ ഷൂട്ടിംഗിനായാണ്‌ ത്രിഷ കേരളത്തിലെത്തിയിരിക്കുന്നത്‌. ചിലമ്പരശന്‍ നായകനാകുന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‌കിയ ഗാനരംഗത്തിന്റെ ഷൂട്ടിംഗാണ്‌ ഇവിടെ നടക്കുന്നത്‌.

ചൂട്‌ കൂടുതലാണെങ്കിലും കേരളം അതിസുന്ദരമാണെന്നാണ്‌ താരസുന്ദരിയുടെ അഭിപ്രായം. കാരവാനായി ഉപയോഗിക്കുന്ന ഹൗസ്‌ ബോട്ടിലെ യാത്ര രസകരമാണെന്നും ഈ പാലക്കാടന്‍ സുന്ദരി പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam