അബുവിനെ അടൂര്‍ തഴയുമോ?

രണ്ടാമത് ചിത്രം പ്രദര്‍ശിപ്പിച്ച ഏഴാം ദിവസം ഇവര്‍ സന്നിഹിതരായി. റോമയുടെ 3 ചിത്രങ്ങളാണ് ഇത്തവണ ഗോവയില്‍ പ്രദര്‍ശിപ്പിച്ചത്. ട്രാഫിക്, ചാപ്പാകുരിശ്, ബോംബെ മാര്‍ച്ച് 12, റോമ മൂന്നു ദിവസം ഗോവയില്‍ സന്നിഹിതയായിരുന്നു. ഷൂട്ടിംഗ് തിരക്കും, മകന്റെ വിവാഹതിരക്കും കാരണം മമ്മൂട്ടിക്ക് ഗോവയിലെത്താന്‍ കഴിഞ്ഞില്ല. ഇന്ദ്രജിത്ത്, പത്മിനി കോലാപുരിയും കര്‍മ്മയോഗിയുടെ പ്രദര്‍ശനവേളയിലെത്തിയിരുന്നു. മലയാളത്തിലെ പ്രമുഖരായ കെ.പി. കുമാരന്‍, ഡോ.ബിജു, എം.ആര്‍.രാജന്‍, സംഗീത് ശിവന്‍, സി.വി.ബാലകൃഷ്ണന്‍, നടന്‍ രവീന്ദ്രന്‍ എന്നിവരൊക്കെ മേളയില്‍ സജീവമായിരുന്നു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ കേരളത്തില്‍ ഫെസ്‌റിവലുകളായി ആഘോഷിക്കാന്‍ നടന്‍ രവീന്ദ്രന്‍ മുന്‍ കൈയ്യെടുത്തു ധാരണയാക്കി. കോഴിക്കോട്ടും മലപ്പുറവും കേന്ദ്രീകരിച്ച് ഇനി വിഖ്യാത ഫുട്‌ബോള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ബ്രസീലിയന്‍ ഫുട്‌ബോള്‍ ചിത്രങ്ങളുടെ സംവിധായകനായ ഓസ്‌ക്കാര്‍ മരോണ്‍ ഫിലോയുമായാണ് നടന്‍ രവീന്ദ്രന്‍ ഫുട്‌ബോള്‍ സിനിമകളുടെ സാദ്ധ്യതകള്‍ക്ക് നിറം പകര്‍ന്നത്.
മേളയിലെ ഏറ്റവും സങ്കടകരമായ ദിവസമായിരുന്നു ഞായാറാഴ്ച. ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഓസ്‌ക്കാര്‍ മാരോണ്‍ ഫിലോ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ദി ക്രിയേറ്റര്‍ ഓഫ് ക്രൌഡ്‌സ് എന്ന തന്റെ പുതിയ ചിത്രവുമായ് എത്തിയതായിരുന്നു ഫിലോ.
മേളയിലെ ഏറ്റവും ആകര്‍ഷണം ഫ്രഞ്ച് സംവിധായകന്‍ ബെര്‍ട്രാന്‍ഡ് ടവര്‍ നിയര്‍ ആയിരുന്നു. ഗൊദാര്‍ദിനുശേഷം ലോകംകണ്ട ഈ ഫ്രഞ്ച് സംവിധായകനു പിന്നാലെയായിരുന്നു മാധ്യമപ്പട. കെ.ആര്‍ മനോജിന്റെ എ പെസ്‌ററിംഗ് ജേര്‍ണി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ജീവിതാവസ്ഥയും പഞ്ചാബിലെ ഹരിതവിപ്‌ളവം പരാമര്‍ശിക്കപ്പെട്ടുകൊണ്ട് ഇരകളുടെ ജീവിതാവസ്ഥ പരാമര്‍ശിക്കപ്പെടുന്ന ഈ ചിത്രം കാണാന്‍ നല്ലതിരക്കനുഭവപ്പെട്ടു.
ഹ്രസ്വചിത്രവിഭാഗത്തില്‍ സജീവ് പാടൂരിന്റെ ചൂട് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.സൂര്യകൃഷ്ണമൂര്‍ത്തി രചിച്ച് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസത്തിന്റെ പ്രദര്‍ശനവേളയില്‍ തമിഴ് താരം പാര്‍ത്ഥിപന്‍ എത്തിയിരുന്നു. മേല്‍വിലാസം ഹിന്ദിയില്‍ നിര്‍മ്മിക്കുന്നകാര്യം സൂര്യകൃഷ്ണമൂര്‍ത്തി പറയുകയുണ്ടായി .
മത്സരവിഭാഗത്തിലുള്ള ഏക മലയാളിചിത്രമാണ്ആദാമിന്റെ മകന്‍ അബു. മത്സര ജൂറിചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഈ കാര്യം പരാമര്‍ശിക്കപ്പെട്ട പ്പോള്‍ ഭാഷയോ ദേശമോ ഒന്നും ജൂറിയുടെ പരിഗണനയില്‍ വരുന്നതല്ല എന്നതായിരുന്നു അടൂരിന്റെ പ്രതികരണം.
മലയാളത്തിലെ പുതിയ തലമുറയിലെ സംവിധായകരെ കുറിച്ചൊന്നും ഗുണപരമായി കാഴ്ചപ്പാട് പുലര്‍ത്താത്ത അടൂര്‍ അബുവിനെ മുന്‍പേ വമര്‍ശിച്ചിട്ടുണ്ട്.അതുകൊണ്ട്തന്നെ ആദാമിന്റെ മകന്‍അബുവിന് പ്രതീക്ഷകളൊന്നമില്ല എന്നാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ മേള അന്ത്യത്തോടടുക്കുമ്പോള്‍ രജതകമലമോ പ്രത്യേക ജൂറി അവാര്‍ഡോ അബുവിന് ലഭിയ്ക്കുമെന്നാണ് സൂചന.
ആദ്യപേജില്‍ More from Filmibeat


Click it and Unblock the Notifications











