»   » മമ്മൂട്ടിയുടെ നായികയായി കാവ്യ വീണ്ടും

മമ്മൂട്ടിയുടെ നായികയായി കാവ്യ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mammootty and Kavya Madhavan
ചലച്ചിത്രലോകത്തേയ്ക്കുള്ള രണ്ടാംവരവില്‍ നടി കാവ്യാമാധവന് കൂടുതല്‍ മികവാര്‍ന്ന വേഷങ്ങളാണ് ലഭിക്കുന്നത്. ഒപ്പം തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വീണ്ടും അഭിനയിക്കാനുള്ള അവസരവും കാവ്യയ്ക്ക് ലഭിയ്ക്കുകയാണ്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും, ചൈന ടൗണിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ച കാവ്യ. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പവും നായികയായി എത്തുന്നു. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയിലാണ് കാവ്യ മമ്മൂട്ടിയുടെ ജോഡിയാകുന്നത്.

നേരത്തേ 2009ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത പട്ടണത്തില്‍ ഭൂതം എന്ന ചിത്ത്രില്‍ മമ്മൂട്ടിയും കാവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചതുപോലെ വിജയം നേടിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ ജോഡിയും ക്ലിക്കായില്ല.

എന്നാല്‍ ഇത്തവണ ജെയിംസ് ആല്‍ബര്‍ട്ടിന്റെ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 15ന് ആലപ്പുഴയില്‍ ആരംഭിക്കും.

കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴയുടെ വിശേഷണമാണ് ചിത്രത്തിന്റെ ടൈറ്റിലിനായി ഉപയോഗിച്ചിരിക്കുന്നത്. ആലപ്പുഴക്കാരനായ ഒരു വ്യാപാരിയുടെ റോളാണ് ചിത്രത്തില്‍ മമ്മൂട്ടി ചെയ്യുന്നത്.

English summary
Actress Kavya Madhavan again act as the heroine of Mega Star Mammootty. They will be together in Shafi's Venisile Vyapari
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam