twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ശരാശരിയിലും താഴെ

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/03-mammootty-mohanlal-poor-perfomance-aid0032.html">Next »</a></li></ul>

    Mohanlal
    2011ന്റെ ആദ്യപകുതിയില്‍ മോളിവുഡിന്റെ താരരാജക്കന്മാര്‍ക്ക് തിരിച്ചടി. അര്‍ദ്ധവാര്‍ഷികം പിന്നിടുമ്പോള്‍ മമ്മൂട്ടിയും ലാലും കടുത്ത തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. പരാജയങ്ങളും കഷ്ടിച്ചുള്ള രക്ഷപ്പെടലുകളും മാത്രമാണ് ഇരുതാരങ്ങളുടെയും അക്കൗണ്ടിലുള്ളത്.

    കഴിഞ്ഞ വര്‍ഷത്തെ ദയനീയ പരാജയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോഹന്‍ലാലിന്റെ സ്ഥിതി ഭേദമാണ്. ലാലിന്റെ രണ്ട് സിനിമകളാണ് ആദ്യ അഞ്ച് മാസത്തില്‍ തിയറ്ററുകളിലെത്തിയത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാ ടൗണും. വമ്പന്‍ ഓപ്പണിങ് ലഭിച്ച സിനിമകള്‍ക്ക് പക്ഷേ ലോങ്‌റണ്ണില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാത്തത് സിനിമരംഗത്തെയാകെ അമ്പരിപ്പിച്ചിട്ടുണ്ട്. വന്‍താരനിരയെ അണിനിരത്തി പ്രഗല്ഭരായ സംവിധായകരാണ് സിനിമകള്‍ ഒരുക്കിയത്.

    തിയറ്റര്‍ കളക്ഷന്‍ കണക്കിലെടുത്താല്‍ സിനിമകള്‍ ഹിറ്റാണ്. എന്നാല്‍ ദിലീപ്, സുരേഷ് ഗോപി, ശരത് കുമാര്‍, ജയറാം എന്നിങ്ങനെ സൂപ്പര്‍താരനിരയാണ് ഈ രണ്ട് സിനിമകളിലായി അഭിനയിച്ചത്. സിനിമകള്‍ക്കായി വന്‍മുടക്കുമുതലും വേണ്ടിവന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ ഈ സിനിമകളുടെ വിജയം ശരാശരിയില്‍ ഒതുങ്ങുകയാണ്. അതേ സമയം രണ്ട് സിനിമകളുടെയും കഷ്ടിച്ചുള്ള രക്ഷപ്പെടല്‍ ലാലിന് സ്വന്തം അക്കൗണ്ടില്‍ ഉള്‍പ്പെടുത്താനാവില്ല. ബോക്‌സ് ഓഫീസില്‍ തന്റെ അപ്രമാദിത്വം തെളിയിക്കണമെങ്കില്‍ ലാലിന് ഒരു സോളോ ഹിറ്റ് കൂടിയേ തീരൂ.
    അടുത്തപേജില്‍
    മമ്മൂട്ടിയുടെ നില കൂടുതല്‍ മോശം

    <ul id="pagination-digg"><li class="next"><a href="/news/03-mammootty-mohanlal-poor-perfomance-aid0032.html">Next »</a></li></ul>

    English summary
    The year 2011 is moving on an interesting note as the Big M's of Malayalam is facing different fates with their initial movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X