മമ്മൂട്ടിയുടെ നില കൂടുതല്‍ മോശം

ഈ പരാജയങ്ങള്‍ കൊണ്ടൊന്നും ഈ രണ്ട് നടന്‍മാരെയും ആരും എഴുതിത്തള്ളാന്‍ ധൈര്യപ്പെടില്ല. മികച്ച ചിത്രങ്ങളുമായി അവര്‍ തിരിച്ചുവരണമെന്ന് തന്നെയാണ് ആരാധകരും പ്രേക്ഷകരും ആഗ്രഹിയ്ക്കുന്നത്. കാസനോവ, അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ ചിത്രം കിങ് 2, വെനീസിലെ വ്യാപാരി, കോട്ടയം ബ്രദേഴ്‌സ് എന്നിങ്ങനെ ഇവരുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങുകയാണ്.
സിനിമകളുടെ എണ്ണത്തില്‍ മൂന്നൂറിലെത്തിയ ലാലും നാനൂറിലേക്ക് കുതിയ്ക്കുന്ന മമ്മൂട്ടിയും കൂടുതല്‍ സിനിമകളില്‍ കാണാനല്ല, നല്ല സിനിമകളില്‍ അഭിനയിക്കുന്നത് കാണാനാണ് പ്രേക്ഷകര്‍ താത്പര്യപ്പെടുന്നത്. താരങ്ങള്‍ തിരിച്ചറിയുമെന്ന് തന്നെ കരുതാം.


Click it and Unblock the Notifications