»   »  തിരിച്ചുവന്നേയ്ക്കാമെന്ന് മഞ്ജുവാര്യര്‍

തിരിച്ചുവന്നേയ്ക്കാമെന്ന് മഞ്ജുവാര്യര്‍

Posted By:
Subscribe to Filmibeat Malayalam
Manju Varrier
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തിരിച്ചുവരുമോ മഞ്ജു ദിലീപ് വിവാഹം കഴിഞ്ഞപ്പോള്‍ ഈ ചോദ്യം ചോദിക്കാത്ത മലയാളിപ്രേക്ഷകര്‍ ഉണ്ടാവില്ല.

ഇപ്പോഴും പല ചടങ്ങുകളിലും മഞ്ജുവിന്റെ സാന്നിധ്യം കാണുമ്പോള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉയരാറുണ്ട്. എന്തായാലും തന്റെ പ്രേക്ഷകരെ മഞ്ജു പൂര്‍ണമായും നിരാശപ്പെടുത്തുന്നില്ല. ഒരുപക്ഷേ തിരിച്ചുവന്നേയ്ക്കുമെന്നാണ് താരം പറയുന്നത്.

കഴിഞ്ഞദിവസം പയ്യന്നൂരില്‍ ഭരതാജഞലി നൃത്തവിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മഞ്ജു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയത്.

സിനിമയില്‍ നിന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ നാളെ ചിലപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേയ്ക്കാം. സിനിമാരംഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ഞാന്‍ ഒരിക്കലും തീരുമാനിച്ചിട്ടില്ല- മഞ്ജു പറഞ്ഞു.

ദിലീപ് പറഞ്ഞ് ചലച്ചിത്രലോകത്തെ വാര്‍ത്തകളെല്ലാം അറിയുന്നുണ്ട്. മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് ഞാന്‍ കരുതുന്നില്ല- മഞ്ജു വിശദീകരിച്ചു.

ഭരതാഞ്ജലിയിലാണ് മഞ്ജു നൃത്തം അഭ്യസിച്ചത്. നൃത്തത്തിലൂടെയാണ് മഞ്ജു അഭിനയരംഗത്തെത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് മഞ്ജു അഭിനയരംഗത്ത് തിരിച്ചെത്തുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരാമര്‍ശിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam