twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോഴിക്കോട് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി

    By Lakshmi
    |

    Mohanlal
    മോഹന്‍ലാലും ഒരുകൂട്ടമാളുകളും റോഡിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നത് കണ്ടപ്പോള്‍ കോഴിക്കോട്ടുകാര്‍ കരുതിയിട്ടുണ്ടാവുക ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ് നടക്കുകയാവുമെന്നായിരിക്കും. എന്തായാലും മോഹന്‍ലാലിനെകണ്ട് ആളുകള്‍ തടിച്ചുകൂടി.

    ലാലും സംഘവും കണ്ണൂര്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടി എത്തിയത് വിക്രം മൈതാനത്താണ്. അവിടെ ഷൂട്ടിങിനുള്ള ഒരുക്കങ്ങളൊന്നുമില്ല, ലാലിന്റെ പരിപാടിയെന്താണെന്ന് അറിയാതെ നോക്കിനിന്ന ആരാധകര്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്.

    ടെറിട്ടോറിയല്‍ ആര്‍മി നടത്തുന്ന ട്രാന്‍സ് ഇന്ത്യ സൈക്കിള്‍ എക്‌സ്‌പെഡീഷന്‍സ് പ്രാദേശിക ഭ്രമണ്‍ പരിപായുടെ സമാപനനമാണ് വിക്രം മൈതാനിയില്‍ നടക്കുന്നത്്. ഇതിന്റെ ഭാഗമായാണ് ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനാംഗങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരി നടത്തിയത്.

    മതസൗഹാര്‍ദംപരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍ പര്യടനം നടത്തിയത്.

    സമാപനച്ചടങ്ങില്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനയുടെ കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലിക്ക് ഫഌഗ് കൈമാറി.

    നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നും നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍ മോഹന്‍ലാല്‍ ആഹ്വാനംചെയ്തു.

    കീര്‍ത്തിചക്രയെന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ശ്രീനഗറില്‍ ചെന്നപ്പോഴാണ് സൈനികരുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുകയും ചെയ്തതെന്നും ലാല്‍ പറഞ്ഞു.

    കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
    ജില്ലാ കളക്ടര്‍ പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍ എഡ്‌വിന്‍ ഇ.രാജ് മോഹന്‍ലാലിനൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.

    English summary
    Actor Mohanlal attended a Teritorial Army event at Kozhikode on Wednesday. He said that he was attacted to army life while the shooting of his film Keerthichakra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X