»   » മോഹന്‍ലാല്‍ ശിക്കാര്‍ തീര്‍ത്തു

മോഹന്‍ലാല്‍ ശിക്കാര്‍ തീര്‍ത്തു

Posted By:
Subscribe to Filmibeat Malayalam
Shikkar
മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. കൊടൈക്കനാലിലെ മലനിരകളില്‍ വെച്ചായിരുന്നു ശിക്കാരിയുടെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം സംവിധായകന്‍ പൂര്‍ത്തിയാക്കിയത്. കമല്‍ഹാസന്‍ ചിത്രമായ ഗുണയുടെ പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഗുണ കേവിലും ശിക്കാരിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

കൊടൈക്കനാലിലെ അപകടം പതിയിരിക്കുന്ന മലനിരകളിലെയും ഗുഹകളിലെയും ഷൂട്ടിങ് മോഹലാലിനെ ത്രില്ലടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഏറ്റവും പുതിയ ട്വീറ്റില്‍ ഇക്കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. ശിക്കാര്‍ തന്റെ ഏറ്റവും മികച്ച സംഘട്ടനരംഗങ്ങളിലൊന്നാണെന്നും ലാല്‍ വെളിപ്പെടുത്തുന്നു.

ബലരാമന്‍ എന്ന പരുക്കനായ ലോറി ഡ്രൈവറുടെ റോളിലാണ് ലാല്‍ അഭിനയിക്കുന്നത്. ബലരാമന്റെ മകളായി അനന്യയും ഭാര്യയായി സ്‌നേഹയും വേഷമിടുന്നു. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനിയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam