For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാല്‍ ഇനി മള്‍ട്ടിനാഷ്ണലുകള്‍ക്ക് സ്വന്തം

By Ravi Nath
|
<ul id="pagination-digg"><li class="next"><a href="/news/03-mohanlal-part-of-big-projects-2-aid0166.html">Next »</a></li></ul>

Mohanlal
നമ്മുടെ അയല്‍പക്കത്ത് പുതിയ താമസത്തിനെത്തിയ മേനോന്‍ മാഷ്, വാള്‍ പേപ്പറുകള്‍ വില്ക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള ടി.പി. ബാലഗോപാലന്‍ എം.എ, വീട് വാടകയ്ക്ക് കൊടുക്കുന്ന ദരിദ്രനായ ഹൗസ് ഓണര്‍, കേസ്സു നടത്തി റോഡ് റോളര്‍ സ്വന്തമാക്കിയ കോണ്‍ട്രാക്ടര്‍, ഒരു ജോലി സ്വപ്നം കണ്ട് ലോഞ്ചില്‍ ദുബായ് എന്നു കരുതി ചെന്നൈയിലെത്തുന്ന ദാസന്‍ ഇങ്ങനെ മലയാളിയുടെ ജീവിത പരിസരങ്ങളിലെ നിത്യ സാന്നിദ്ധ്യമായിരുന്ന ലാല്‍ കഥാപാത്രങ്ങളെ ഒരു സുപ്രഭാതത്തില്‍ ഒരു കൂട്ടം സിനിമക്കാര്‍ റാഞ്ചിയെടുത്ത് മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും ആറാം തമ്പുരാനും ഇന്ദുചൂഢനും ഉസ്താദും നാട്ടുരാജാവുമാക്കി.

പിരിച്ചുവെച്ച മീശയും കയറ്റിയുടുത്ത മുണ്ടുമായ് തെരുവിലേക്കിറങ്ങിയ ലാലിനെ ഫാന്‍സുകാര്‍ തോളിലേറ്റി ആഘോഷങ്ങളിലെ തലയെടുപ്പുള്ള കൊമ്പനാക്കി. ഇതിനിടയിലെപ്പോഴോ പ്രേക്ഷകഹൃദയങ്ങളുടെ ആഴങ്ങളില്‍ കല്ലൂര്‍ ഗോപിനാഥനും (ഭരതം), സേതുമാധവനും(കിരീടം), അബ്ദുള്ളയും (ഹിസ് ഹൈനസ് അബ്ദുള്ള), കഥകളിനടനും(വാനപ്രസ്ഥം), ഉദയന്‍ (ഉദയനാണ് താരം), നുമൊക്കെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.ഹൈടെക് കഥാപാത്രങ്ങളുടെ ഊഴമായിരുന്നു പിന്നെ കണ്ടത്.

സാഗര്‍ ഏലിയാസ് ജാക്കിയും ക്രിസ്റ്റിയുമൊക്കെയായി. ഇപ്പോഴിതാ പ്രണയത്തിന്റെ രാജകുമാരനായ് , അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായ കാസനോവ. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ കോടികളുടെ വിറ്റുവരവുള്ള ഒരു കമ്പോള ഉത്പന്നമായ് മാറുകയാണ് ലാല്‍.

ഒരു ദിവസം ആയിരം പ്രദര്‍ശനമാണ് കാസനോവ ഈ കൊച്ചുകേരളത്തില്‍ നടപ്പിലാക്കുന്നത്. ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടു സിനിമകള്‍ എന്ന രീതിയിലേക്ക് മാറാന്‍ തുടങ്ങുന്ന ലാലിനെ ഹൈടെക് മള്‍ട്ടിനാഷണലുകള്‍ റാഞ്ചി കഴിഞ്ഞു. യു.ടി.വി, ട്വന്റിയത്ത് സെഞ്ച്വറി, ഫോക്‌സ് പോലുള്ള നിര്‍മ്മാണ കമ്പനികള്‍ ലാലിനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്.

ഇന്ത്യന്‍ സിനിമയിലും മലയാളസിനിമയിലും താല്പര്യപ്പെട്ടു വരുന്ന ഈ കമ്പനികള്‍ക്ക് മലയാളത്തില്‍ നിന്ന് ഇനിയും ലാലിനെ എന്തിന് എന്ന ചോദ്യമുതിര്‍ക്കുന്നവരുണ്ടാകാം.

അടുത്ത പേജില്‍

കമ്പനികള്‍ ലാലിനെ നോട്ടമിടുന്നതെന്തിന്‌

<ul id="pagination-digg"><li class="next"><a href="/news/03-mohanlal-part-of-big-projects-2-aid0166.html">Next »</a></li></ul>

English summary
Yes, this is big news...Superstar Mohanlal is all set to play the lead in the new movie by the biggest showman of south, Shankar, the director who has plenty of fans in the state. The more surprising fact is that this will be Shankar's first movie in Malayalam. This movie to be made by Aascar films Ravichandran will be simultaneously made in Tamil and Telugu also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more