»   » തിലകന്‍ ചിത്രത്തിന് വമ്പന്‍ സാറ്റലൈറ്റ് റേറ്റ്

തിലകന്‍ ചിത്രത്തിന് വമ്പന്‍ സാറ്റലൈറ്റ് റേറ്റ്

Posted By:
Subscribe to Filmibeat Malayalam
Thilankan
തിലകനും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് വന്‍ സാറ്റലൈറ്റ് റേറ്റ്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ഗാന്ധി സ്‌ക്വയര്‍ എന്ന ചിത്രമാണ് ഷൂട്ടിങ് തുടങ്ങും മുമ്പെവന്‍തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്.

രണ്ട് കോടി മുടല്‍മുതക്ക് പ്രതീക്ഷിയ്ക്കുന്ന ചിത്രം ഒരു കോടി നാല്‍പത് ലക്ഷം രൂപയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. അറുപത് ലക്ഷം മുടക്കിയാല്‍ നിര്‍മാതാവിന് ഗാന്ധിസ്‌ക്വയര്‍ പിടിയ്ക്കാമെന്ന് ചുരുക്കം.

ഗാന്ധിസത്തിലേക്ക് ആധുനിക തലമുറയെ അടുപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ രചന സുനീഷ് വാരനാടാണ്. സംവിധായകനായ എംഎ നിഷാദ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഗാന്ധി സ്‌ക്വയറിന്റെ കഥയില്‍ താത്പര്യം തോന്നിയാണ് സൂര്യ ടിവി വന്‍തുക കൊടുത്ത് സിനിമ വാങ്ങിയതെന്ന് അറിയുന്നു.

സെന്‍സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമ പ്രവര്‍ത്തനത്തെ പരിഹസിച്ച്, മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കുന്ന ഗാന്ധി സ്‌ക്വയറിന് ലഭിച്ചിരിയ്ക്കുന്ന സാറ്റലൈറ്റ് റേറ്റ് മോളിവുഡില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

തിലകന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ഫഹദ് ഫാസിലിന്റെ ഡേറ്റിനു കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രമ്യ നമ്പീശനോ മൈഥിലിയോ നായികയാവുന്ന ചിത്രം ഫഹദിന്റെ ഡേറ്റ് കിട്ടിയാലുടന്‍ ചിത്രീകരണം തുടങ്ങും.

English summary
After No.66 Madhura Bus, director M.A. Nishad is getting ready with his next Mollywood flick Gandhi Square

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X