»   » ഗോസിപ്പിനായി കാതോര്‍ത്ത് പൃഥ്വി

ഗോസിപ്പിനായി കാതോര്‍ത്ത് പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഒരു കാലത്ത് മലയാളത്തിലെ പ്രമുഖനായികമാരേയും പൃഥ്വിരാജിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഒരു കാലത്ത് മലയാളത്തിലെ നമ്പര്‍ വണ്‍ നായികയായിരുന്ന മീര ജാസ്മിനും പൃഥ്വിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് വരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തി.

എന്നാല്‍ മീര താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ ഈ ഗോസിപ്പിന് അന്ത്യമായി. പൃഥ്വിയുടെ അടുത്ത സുഹൃത്തായ സംവൃതയെ ചുറ്റിപറ്റിയായിരുന്നു പിന്നീട് കഥകളിറങ്ങിയത്.

പൃഥ്വിയുടെ കല്യാണത്തോടെ ഈ വാര്‍ത്ത നിലച്ചുവെന്നും അതില്‍ താന്‍ ആശ്വസിക്കുന്നുവെന്നും സംവൃത പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ നടി പ്രിയമണിയും ഗോസിപ്പുകളുടെ ഭാഗമായി.

വിവാഹത്തിന് തൊട്ടു മുന്‍പു വരെ ഇത് തുടര്‍ന്നു. സിനിമാ മേഖലയ്ക്ക് പുറമേയുള്ള ഒരു പെണ്‍കുട്ടിയേയും താനും പ്രണയത്തിലാണെന്ന വാര്‍ത്ത അടിച്ചിറക്കിയതിന് മാധ്യമങ്ങളോട് പൃഥ്വി കലഹിക്കുകയും ചെയ്തു.

അതെല്ലാം പഴയ കഥ. ഇപ്പോള്‍ ഗോസിപ്പ് കേള്‍ക്കാത്തതിനാല്‍ തനിക്ക് ബോറടിക്കുകയാണെന്നാണ് പൃഥ്വിയുടെ പരാതി. കല്യാണത്തിന് ശേഷം തന്നെ കുറിച്ച് ഗോസിപ്പ് ഇറങ്ങുന്നില്ല. അതിനാല്‍ വല്ലാതെ ബോറടിക്കുന്നു. തന്നെ പറ്റി എന്തെങ്കിലും ഗോസിപ്പ് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും പൃഥ്വി.

English summary

 
 Many were the gossips brewing between his co-stars, about him, until Prithviraj’s marriage with BBC India reporter Supriya Menon. Gossips have suddenly vanished into thin air. How come? “Yes, after the marriage, I am not a part of any gossip, which is actually boring. I am looking forward to hear more gossips,” laughs the actor, on the sets of Diphan’s new film Hero, along with Punjabi kudi Yami Gautam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam