»   » ലാല്‍ ഇല്ല, മമ്മൂട്ടി-രഞ്ജിത്ത് ടീം വീണ്ടും

ലാല്‍ ഇല്ല, മമ്മൂട്ടി-രഞ്ജിത്ത് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Ranjith
പ്രാഞ്ചിയേട്ടന്റെ സൂപ്പര്‍വിജയത്തിന് ശേഷം രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്ക്കുന്നു. ഇത്തവണ പ്രവാസിയായ ഉമ്മച്ചന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് മമ്മൂട്ടിയ്ക്ക് വേണ്ടി സൃഷ്ടിയ്ക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയനാണ് സിനിമ സംവിധാനം ചെയ്യും. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് നേരത്തെ രാവ് മായുമ്പോള്‍ എന്ന പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് മാറ്റുന്നതിനെക്കുറിച്ച് തിരക്കഥാകാരന്‍ ആലോചിയ്ക്കുന്നുണ്ട്.

നാട്ടിലേക്ക് വരുന്ന പ്രവാസിയായ ഉമ്മച്ചന്റെ ജീവിതമാണ് രഞ്ജിത്തിന്റെ തൂലികയില്‍ വിരിയുന്നത്. നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം അടിച്ചുപൊളിയ്ക്കുകയാണ് ഉമ്മച്ചന്‍. ഇതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉമ്മച്ചന്റെ ജീവിതത്തിലുണ്ടാവുകയാണ്. അയാളുടെ ജീവിതം മാറ്റിമിറിയ്ക്കുന്ന സംഭവങ്ങള്‍. രേവതിയാവും ഉമ്മച്ചന്റെ കൂട്ടുകാരിയായി ചിത്രത്തിലുണ്ടാവുകയെന്നറിയുന്നു.

മമ്മൂട്ടി ചിത്രത്തിന് മുമ്പേ രണ്ട് സിനിമകള്‍ രഞ്ജിത്ത് പൂര്‍ത്തിയാക്കും. പൃഥ്വി നായകനാവുന്ന ഇന്ത്യന്‍ റുപ്പിയാണ് അതിലൊന്ന്. പണത്തോടുള്ള ഇന്നത്തെ യുവത്വത്തിന്റെ ആര്‍ത്തിയാണ് ഇന്ത്യന്‍ റുപ്പി പറയുന്നത്. ഒറ്റദിനം കോടീശ്വരനാവാന്‍ ശ്രമിയ്ക്കുന്ന യുവാവിന്റെ കഥ ഏറെ പ്രതീക്ഷകള്‍ തരുന്ന പ്രൊജക്ടാണ്.

ഇന്ത്യന്‍ റുപ്പിയ്ക്ക് മുമ്പ് ലീലയെന്ന സിനിമ രഞ്ജിത്ത് പൂര്‍ത്തിയാക്കും. എന്നാല്‍ നേരത്തെ ലഭിച്ച വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാല്‍ സിനിമയിലുണ്ടാവില്ലെന്നാണ് അറിയുന്നത്. ഉറുമിയുടെ തിരക്കഥയൊരുക്കിയ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. പൃഥ്വിരാജ്, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ് എന്നിവരും സിനിമയിലുണ്ടാവും. ലാല്‍ ആരാധകര്‍ക്ക് ഏറെ നിരാശ പകരുന്ന വാര്‍ത്തയാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഏപ്രില്‍ 25ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം.

English summary
Capitol will again come together with megastar Mamootty .This new movie will be scripted by Renjith but will be directed by his close friend G S Vijayan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam