»   » പ്രിയനെയും എന്നെയും പിരിക്കാനാവില്ല: ശ്രീകുമാര്‍

പ്രിയനെയും എന്നെയും പിരിക്കാനാവില്ല: ശ്രീകുമാര്‍

Posted By:
Subscribe to Filmibeat Malayalam
MG Sreekumar
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും, സൂപ്പര്‍സംവിധായകന്‍ പ്രിയദര്‍ശനും ഗായകന്‍ എംജി ശ്രീകുമാറും തമ്മിലുള്ള സൗഹൃദം ആര്‍ക്കും ഒരു പുതിയ കഥയല്ല. ഇവരൊന്നിച്ചാണ് കരിയറില്‍ ഓരോ പടവുകളും കയറിവന്നത്. ഇന്ന് ഓരോരുത്തരും ഓരോരുത്തരുടെയും മേഖലയില്‍ കഴിവും തെളിയിച്ചു കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഇവരുടെ സൗഹൃദം പഴയ അതേ ഊഷ്മളതയോടെ നിലനില്‍ക്കുന്നു.

എന്നാല്‍ ഇവരെ വേര്‍പിരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ. ഉണ്ടെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. അടുത്തിടെ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയനെയും തന്നെയും ലാലിനെയും വേര്‍പിരിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതൊന്നും വിലപ്പോയില്ലെന്നുമാണ് ശ്രീകുമാര്‍ പറയുന്നത്. പ്രിയനും ലാലും എന്റെ സിനിമാ ജീവിതത്തില്‍ നൂറ് ശതമാനം നേട്ടങ്ങളാണ് നല്‍കിയത്. ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുള്ളവരാണ് അവര്‍ രണ്ടുപേരും.

പ്രിയന്‍ എന്റെ ഗോഡ്ഫാദറാണ്. എല്ലാകാര്യങ്ങളും ഞാന്‍ പ്രിയനുമായി പങ്കുവയ്ക്കാറുണ്ട്. ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയാത്ത ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടിയിലുള്ളത്- ശ്രീകുമാര്‍ പറയുന്നു.

എന്നാല്‍ പിന്നാലെ തങ്ങളെ വേര്‍പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ പേരുകളൊന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ എപ്പോള്‍ വിളിച്ചാലും പ്രിയനും ലാലും ഫോണ്‍ അറ്റന്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്യും. അവരെന്ത് പറഞ്ഞാലും ഞാനും കേള്‍ക്കും. സിനിമാ ബന്ധങ്ങള്‍ക്കപ്പുറത്തുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ മൂവരും തമ്മിലുള്ളത്- ശ്രീകുമാര്‍ പറയുന്നു.

English summary
Famous singer MG Sreekumar said that he is having strong friendship with Director Priyadarshan and actor Mohanlal. Now he is saying that someone tried to split them and he aslo said that nobody can part them away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam