»   » ഹിറ്റിലേക്ക് കുതിച്ച ഓര്‍ഡിനറി

ഹിറ്റിലേക്ക് കുതിച്ച ഓര്‍ഡിനറി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-ordinary-having-dream-run-box-office-2-aid0166.html">Next »</a></li></ul>
Ordinary
നവാഗതനായ സുഗീതിനെ നിറഞ്ഞ കൈയ്യടികളോടെ തിയറ്ററുകള്‍ സ്വീകരിക്കുമ്പോള്‍ മലയാളസിനിമ യുവത്വവും ആര്‍ജ്ജവവും കൈവരിക്കുന്നു.

കൊട്ടിഘോഷിക്കപ്പെട്ട് തിയറ്ററുകളിലെത്തിയ കാസനോവ (മോഹന്‍ലാല്‍), കിങ്ങ് ആന്റ് കമ്മീഷണര്‍ (മമ്മൂട്ടി ,സുരേഷ്‌ഗോപി) പോലുള്ള സൂപ്പര്‍ താരചിത്രങ്ങള്‍ ഫാന്‍സുകാരുടെ പ്രീതിപോലും സമ്പാദിക്കാനാവാതെ പൊയ്ക്കാല്‍ നൃത്തം വെയ്ക്കുമ്പോള്‍ ഒരു സാധാരണ ചിത്രം അസാധാരണമായ ലാളിത്യത്തോടെ പ്രേക്ഷകഹൃദയം കീഴടക്കുകയാണ്.

ബിജുമേനോന്റെ പാലക്കാടന്‍ ഭാഷസംസാരിക്കുന്ന െ്രെഡവര്‍ കഥാപാത്രം സിനിമയില്‍ ഏറ്റവും മികവുപുലര്‍ത്തുന്നു. സൂപ്പര്‍ സ്റ്റാര്‍ കാഴ്ചകളില്‍ മാത്രം അഭിരമിച്ചുപോയ മാസ്റ്റര്‍ സംവിധായകരുടെ ശ്രദ്ധ വേണ്ടരീതിയില്‍ പതിയാതെ കിടക്കുന്ന ബിജുമേനോനെ പോലുള്ളവരെ കണ്ടെടുത്ത് മികച്ച കഥാപാത്രങ്ങള്‍ നല്കുന്ന സംവിധായകരുടെ കാഴ്ചപ്പാടിനോട് സത്യസന്ധത പുലര്‍ത്താന്‍ നടനും അതു തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും സാധിച്ചിരിക്കുന്നു.

മേരിക്കുണ്ടൊരു കുഞ്ഞാടിലെ വൈവിധ്യങ്ങളെ മറികടന്നുകൊണ്ട് മറ്റൊരു പാത്രസൃഷ്ടി ബിജുമേനോന്‍ ഓര്‍ഡിനറിയിലൂടെ പുറത്തെടുക്കുകയാണ്. ആസിഫ് അലിയുടെ വേറിട്ട കഥാപാത്രവും സിനിമയ്ക്കു മുതല്‍ക്കൂട്ടാവുന്നുണ്ട്.

അടുത്തപേജില്‍
കിങിനെയും കാസനോവയെയും നാണിപ്പിയ്ക്കുന്നു

<ul id="pagination-digg"><li class="next"><a href="/news/03-ordinary-having-dream-run-box-office-2-aid0166.html">Next »</a></li></ul>

English summary
With not many films to choose from, Sugeeth’s Ordinary is having a good show at the box office

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X