കിങിനെയും കാസനോവയെയും നാണിപ്പിയ്ക്കുന്നു

കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവന്ന സുഗീതിന്റെ പ്രഥമ സംരംഭം ഇന്നത്തെ ഇന്‍ഡസ്ട്രിയുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതായിരുന്നു എന്നത് മാത്രമാണ് ഓര്‍ഡിനറിയുടെ പ്രത്യേകത. ഇതിലെ പ്രമേയം പോലും മറ്റുരൂപത്തില്‍ പലതവണപറഞ്ഞുകഴിഞ്ഞതാണ്.
ഒരുപഴയ സത്യന്‍ അന്തിക്കാട് സിനിമയുടെ സമാനതകളും കണ്ടേക്കാം എന്നാലും ഓര്‍ഡിനറി സത്യസന്ധമായ ഒരു സമീപനമാണ് എന്ന് വസ്തുനിഷ്ഠമായ് തെളിയിച്ച് വിജയം കൈവരിച്ചിരിക്കുന്നു.
കാസനോവ പോലൊരു സിനിമ എന്തിനായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ കിങ്ങ് ആന്റ് കമ്മീഷണര്‍ കണ്ട് തലവേദനകൊണ്ട് തിയറ്റര്‍ വിടുന്നവര്‍ ആശ്വാസത്തോടെ ഓര്‍ഡിനറി കണ്ട് ഒരു നല്ല സിനിമ കണ്ട നിര്‍വൃതിയോടെ പുറത്തിറങ്ങുന്നു.
പ്രേക്ഷകന്റെ കാഴ്ചപുറങ്ങള്‍ തിരിച്ചറിയാനാവാതെ കോടികള്‍ തുലച്ച് സൂപ്പര്‍ താരങ്ങളെ കോമാളികളാക്കുന്നവര്‍ക്ക് പുതിയ സിനിമകള്‍ ഓരോ പാഠങ്ങളാണ്. അതിനെ പിന്‍ പറ്റാന്‍ പുതിയ ആളുകള്‍ക്കെങ്കിലും സാധിക്കുമെന്ന് കരുതാം.
ആദ്യപേജില്‍
ഹിറ്റിലേക്ക് കുതിച്ച ഓര്‍ഡിനറി


Click it and Unblock the Notifications