»   » പഴശ്ശിരാജയുടെ റിലീസ്‌ ഇനി എന്ന്‌?

പഴശ്ശിരാജയുടെ റിലീസ്‌ ഇനി എന്ന്‌?

Subscribe to Filmibeat Malayalam
Kaniha
ഇന്ത്യന്‍ ചലച്ചിത്ര ലോകം കാത്തിരിയ്‌ക്കുന്ന പഴശ്ശിരാജയുടെ റിലീസ്‌ അവസാന നിമിഷം മാറിയത്‌ ചലച്ചിത്ര പ്രേമികളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്‌. ചിത്രത്തിന്റെ ട്രെയിലറിലെ ത്രസിപ്പിയ്‌ക്കു്‌ന്ന യുദ്ധരംഗങ്ങളും കരുത്തുറ്റ ഡയലോഗുകളും കണ്ട്‌ ത്രില്ലടിച്ച മമ്മൂട്ടിയുടെ ആരാധകര്‍ ചിത്രത്തിന്‌ ഒരു കിടിലന്‍ വരവേല്‌പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്നാല്‍ ഒക്ടോബര്‍ രണ്ടിന്‌ തിയറ്ററുകളിലെത്തുമെന്ന്‌ പ്രഖ്യാപിയ്‌ക്കപ്പെട്ട ചിത്രം അവസാന നിമിഷം പിന്‍മാറിയത്‌ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. മലയാള സിനിമയ്‌ക്ക്‌ അപ്രാപ്യമെന്ന്‌ കരുതപ്പെടുന്ന കൂറ്റന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നിര്‍മാതാക്കളായ ഗോകുലം ഫിലിംസ്‌ കോടതിയെ സമീപിച്ചതാണ്‌ പഴശ്ശിരാജയുടെ റിലീസ്‌ തെറ്റിച്ചത്‌. 27 കോടിയുടെ ബജറ്റില്‍ മൂവായിരത്തോളം പേരെ സഹകരിപ്പിച്ച്‌ രണ്ടര വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ടിക്കറ്റിന്‌ കുറഞ്ഞത്‌ അമ്പത്‌ ശതമാനം നിരക്ക്‌ വര്‍ദ്ധിപ്പിയ്‌ക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. ഇത്‌ സംബന്ധിച്ചുള്ള ഉത്തരവ്‌ ഉടന്‍ ഉണ്ടാകുമെന്നാണ്‌ സൂചന.

ഇതിന്‌ പുറമെ ചിത്രത്തിന്റെ ഫൈനല്‍ പ്രിന്റില്‍ ചില രംഗങ്ങളില്‍ കളര്‍ കറക്ഷന്‍സ്‌ വരുത്താന്‍ ഹരിഹരന്‍ തീരുമാനിച്ചതും പഴശ്ശിയുടെ റിലീസ്‌ വൈകിയ്‌ക്കാന്‍ ഇടയാക്കിയെന്നും സൂചനകളുണ്ട്‌. ചിത്രം കുറ്റമറ്റതാക്കാനുള്ള ഹരിഹരന്റെ ശ്രമങ്ങള്‍ക്ക്‌ ഗോകുലം ഫിലിംസ്‌ പൂര്‍ണ പിന്തുണയാണ്‌ നല്‍കുന്നത്‌. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ഒക്ടോബര്‍ 9ന്‌ അല്ലെങ്കില്‍ ദീപാവലിയോടനുബന്ധിച്ച്‌ ഈ മാസം പതിനാറിനോ പഴശ്ശിരാജ പടയോട്ടം ആരംഭിയ്‌ക്കുമെന്നാണ്‌ സൂചന.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam