»   » പൃഥ്വിരാജ് ശുദ്ധനായ മനുഷ്യന്‍: ടിനിടോം

പൃഥ്വിരാജ് ശുദ്ധനായ മനുഷ്യന്‍: ടിനിടോം

Posted By:
Subscribe to Filmibeat Malayalam
Prithviraj
അഹങ്കാരിയായ ചെറുപ്പക്കാരനല്ല പൃഥ്വിരാജെന്ന് കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ടിവിതാരം ടിനിം ടോം. എല്ലാം തുറന്നു പറയുന്ന പ്രകൃതമാണ് പൃഥിയുടെത്. യഥാര്‍ത്ഥ പ്രതിഭയുള്ളവര്‍ വ്യാജവിനയമുള്ളവരാവില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് പൃഥ്വിയെന്ന് ഒരു പ്രമുഖ സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ടിനി വ്യക്തമാക്കി.

പുറത്ത് എളിമ കാണിയ്ക്കുന്നവര്‍ കള്ളന്മാരാണ്. ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിക്കുന്നതിനിടെ പൃഥ്വിയെന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന ചെറുപ്പക്കാരനാണ്.

ടിനി മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടുമാറ്റുന്ന തിരക്കിലാണ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ മമ്മുട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചതോടെയാണ് മോളിവുഡില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

മമ്മുട്ടിയുടെ വാല്‍സല്യഭാജനമായ ടിനി ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും വികെ പ്രകാശിന്റെ ബ്യൂട്ടിഫുളിലും ടി കെ രാജീവ് കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടിയിലും അഭിനയിക്കുന്നുണ്ട്.

English summary
Prithviraj is an open minded person. He likes cinema very much-Tini Tom

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam