»   » പീഡനശ്രമം പ്രിയാമണിയെ ശ്രീശാന്ത് രക്ഷിച്ചു!!

പീഡനശ്രമം പ്രിയാമണിയെ ശ്രീശാന്ത് രക്ഷിച്ചു!!

Posted By:
Subscribe to Filmibeat Malayalam
Priyamani
സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിന് ശേഷമുള്ള വിരുന്നിനിടെ തന്നെ ഉപദ്രവിയ്ക്കാന്‍ ശ്രമം നടന്നുവെന്ന് നടി പ്രിയാമണി. ആരാണ് ചെയ്തതെന്ന് പറയാതെ ട്വിറ്ററിലൂടെ പ്രിയാമണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മുംബൈ ഹീറോസിലെ താരമാണ് പ്രിയാമണിയോട് അപമര്യാദയായി പെരുമാറിയതെന്ന് വ്യക്തമായിട്ടുണ്ട്. പേരു പറഞ്ഞില്ലെങ്കിലും ആരാണ് ആളെന്ന് വ്യക്തമായ സൂചനകള്‍ ട്വീറ്റിലൂടെ നടി തന്നെ തരുന്നുണ്ട്. ഈ സൂചനകള്‍ മുംബൈ ഹീറോസ് താരമായ സച്ചിന്‍ ജോഷിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെന്ന് പറയപ്പെടുന്നു.

കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം നടന്ന വിരുന്നിനിടെയാണ് പ്രിയാമണിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിരുന്നില്‍ ലക്ഷ്മി റായി സഞ്ജന, ഭാവന, സോണിയ അഗര്‍വാള്‍, മധു ശാലിനി, ജെനീലിയ ഡിസൂസ, ഇന്ത്യന്‍ പേസ് ബൗളര്‍ ശ്രീശാന്ത് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

പുലര്‍ച്ചെ നാല് മണി വരെ നീണ്ടു നിന്ന പാര്‍ട്ടിയ്ക്ക് ശേഷം താരങ്ങള്‍ മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. വെള്ളമടിച്ച് പൂസായ സച്ചിന്‍ ജോഷി പ്രിയാമണിയുടെ അടുത്തുകൂടി അവരെ തടഞ്ഞുനിര്‍ത്തുകയും കയറിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സമയോചിത ഇടപെടലാണ് സംഭവം കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ചത്. സച്ചിന്‍ ജോഷിയുടെ ശ്രദ്ധ ശ്രീശാന്ത് തിരിച്ചുവിട്ട തക്കത്തിന് പ്രിയാമണി അവിടെ നിന്നും തടിതപ്പുകയായിരുന്നു.

English summary
A shocking speculation is doing rounds after actress Priyamani, without naming anyone, expressed her anguish over a Mumbai Heroes player on her Twitter page. It has been said that the player tried to molest her at an after-match party recently.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam