അസിനെ പിന്തള്ളി ലാലിനൊപ്പം പ്രിയങ്ക?

മോഹല്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ വിന്‍സന്റ് ഗോമസ് എന്ന അധോലോകനായകനും പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനായിരുന്നുവത്രേ നിര്‍മ്മാതാക്കള്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് റീമേക്ക് മതി എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ചിത്രത്തിലെ താരങ്ങളെക്കുറിച്ചും ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞു. വിന്‍സന്റ് ഗോമസായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അന്തരിച്ച നടന്‍ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസെന്ന രാഷ്ട്രീയ നേതാവിന് പുതിയഭാവം പകരുന്നത് ബിജുമേനോന്‍ ആയിരിക്കും. ഗോമസിന്റെ വലംകൈയായ കുമാറായി എത്തുന്നത് ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ്.
എന്നാല്‍ ചിത്രത്തില്‍ അംബിക അവതരിപ്പിച്ച ആന്‍സിയായി എത്തുന്നത് ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായില്ല. മലയാള മണ്ണില്‍ നിന്ന് ബോളിവുഡിലേയ്ക്ക് ചേക്കേറിയ അസിനാകും ആന്‍സിയെ അവതരിപ്പിക്കുക എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അസിനെ പോലെ തന്നെ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി താരം വിദ്യ ബാലനെ ഈ റോളിലേയ്്ക്ക് പരിഗണിയ്ക്കുന്നുവെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്.
ഇവര്‍ രണ്ടു പേരുടേയും പേരുകള്‍ പരിഗണിയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് നടിയുടെ പേരു കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ പ്രിയങ്ക ചോപ്രയാകും രാജാവിന്റെ മകനിലെ ആന്‍സിയെ അവതരിപ്പിക്കുക എന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ആന്റണി പെരുമ്പാവൂരും തമ്പി കണ്ണന്താനവും പ്രിയങ്കയെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











