ആന്‍സിയാവാന്‍ പ്രിയങ്ക സമ്മതംമൂളി?

അസിന്‍, വിദ്യ ബാലന്‍ എന്നിവരെ പോലെ ജന്‍മം കൊണ്ട് മലയാളിയല്ലെങ്കിലും പ്രിയങ്കയ്ക്ക് മലയാള നാട് അന്യമല്ല. അമ്മമ്മയാണ് തന്നെ മലയാളനാടുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന് പ്രിയങ്ക പറയുന്നു. അമ്മമ്മ മലയാളിയായതു കൊണ്ടു തന്നെ ഭാഷയും പ്രിയങ്കയ്ക്ക് അപരിചിതമല്ല.
മലയാളത്തില്‍ അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് മടിയൊന്നുമില്ല. എന്നാല്‍ രാജാവിന്റെ മകനിലെ ആന്‍സി പ്രിയങ്ക തന്നെയായിരിക്കുമോ എന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. സിനിമ തന്റെ കരിയറായതിനാല്‍ ഓരോ ചുവടു വയ്പ്പും ശ്രദ്ധയോടെ മാത്രമേ നടത്തൂവെന്ന് നടി പറഞ്ഞു.
2002ല്‍ തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ച്ചത്. ഇളയദളപതി വിജയ്, രേവതി എന്നിവരായിരുന്നു കന്നിച്ചിത്രത്തില്‍ പ്രിയങ്കയുടെ സഹതാരങ്ങള്‍. അതുകൊണ്ടു തന്നെ തെന്നിന്ത്യയെ പ്രിയങ്ക മറക്കാന്‍ വഴിയില്ല. അസിന്‍, വിദ്യാബാലന്‍ എന്നിവരെ പിന്‍തള്ളി ആന്‍സിയായി പ്രിയങ്കയെത്തുമോ എന്ന് കാത്തിരുന്ന് കാണാം.
മുന്‍പേജില്‍
അസിനെ പിന്തള്ളി ലാലിനൊപ്പം പ്രിയങ്ക?


Click it and Unblock the Notifications











