»   » പഞ്ചാബി ഹൗസിലെ വിശേഷങ്ങള്‍ വീണ്ടും

പഞ്ചാബി ഹൗസിലെ വിശേഷങ്ങള്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Punjabi House
ട്വന്റി20യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച ദിലീപ് ക്യാമ്പില്‍ നിന്നും മറ്റൊരു രണ്ടാം ഭാഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. നടന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ആലോചനകളാണ് സജീവമായി നടക്കുന്നത്. സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍മാര്‍ ഇക്കാര്യം ദിലീപുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.

സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പഞ്ചാബി ഹൗസിന്റെ ഫ്രെഷ്‌നസ്സ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. കേരളത്തില്‍ താമസമാക്കിയ ഒരു പഞ്ചാബി കൂട്ടുകുടുംബത്തിലെത്തുന്ന ചെറുപ്പക്കാരന്റെ കഥയാണ് നര്‍മ്മത്തില്‍ ചാലിച്ച് റാഫി മെക്കാര്‍ട്ടിന്‍മാര്‍ പറഞ്ഞത്. ഇപ്പോഴും ടിവിയില്‍ പ്രദര്‍ശിയ്ക്കുമ്പോള്‍ ചിത്രത്തിന് വന്‍ റേറ്റിങാണ് ലഭിയ്ക്കുന്നതത്രേ. ഈ സാഹചര്യത്തിലാണ് പഞ്ചാബി ഹൗസിന് രണ്ടാം ഭാഗമൊരുക്കുന്നതിനുള്ള ആലോചനകള്‍ സജീവമായിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി രണ്ട് കഥകളാണ് ഇരട്ട സംവിധായകരുടെ മനസ്സിലുള്ളത്. ഇതേപ്പറ്റി ദിലീപുമായി ഇവര്‍ സംസാരിച്ചിട്ടുണ്ട്. കഥയുടെ കാര്യത്തില്‍ തീരുമാനമായാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam