»   » മോഹന്‍ലാല്‍-രഞ്ജിത്ത് പിണക്കം തീരുന്നു

മോഹന്‍ലാല്‍-രഞ്ജിത്ത് പിണക്കം തീരുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjith-Mohanlal
മലയാള സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ സംവിധായകന്‍ രഞ്ജിത്തും സൂപ്പര്‍താരം മോഹന്‍ലാലും തമ്മിലുള്ള പിണക്കം തീരുന്നതായി സൂചനകള്‍.

ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് ഇവരുടെ സൗഹൃദത്തില്‍ വിള്ളലുകള്‍ വീണത്. ഒരുകാലത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തമ്പുരാന്‍ സിനിമകളെല്ലാം രഞ്ജിത്തിന്റെ തൂലികയിലാണ് പിറന്നുവീണത്.

ദേവാസുരം, നരസിംഹം, ആറാം തമ്പുരാന്‍, രാവണപ്രഭു എന്നിങ്ങനെ ഒട്ടേറെ മെഗാഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിലുണ്ടായി. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട റോക്ക് ആന്റ് റോളിന് ശേഷം ഇരുവരും മാനസികമായി അകലുകയായിരുന്നു.

പിന്നീട് മമ്മൂട്ടി ക്യാമ്പിലേക്ക് നീങ്ങിയ രഞ്ജിത്ത് മലയാളികള്‍ക്ക് സമ്മാനിച്ചത് എന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാവുന്ന ഒരുപിടി ചിത്രങ്ങളാണ്. കയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ഈ സിനിമകളെല്ലാം രഞ്ജിത്ത് പുതിയൊരു മുഖം തന്നെ സമ്മാനിച്ചു. ഇങ്ങനെ മോളിവുഡിലെ വേറിട്ട മുഖമായി രഞ്ജിത്ത് മാറിയപ്പോഴും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ലാല്‍ തയാറായിരുന്നില്ല.

എന്നാലിപ്പോള്‍ പിണക്കം മറന്ന് സൂപ്പര്‍ താരവും സൂപ്പര്‍ സംവിധായകനും വീണ്ടും ഒന്നിയ്ക്കാനൊരുങ്ങുകയാണ്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന്റെ വിശദവിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.

English summary
Popular director Ranjith and super star Mohanlal are getting together again. The last combo from Ranjith-Mohanlal team was 'Rock n Roll'. The two had made their own separate groups and were at loggerheads with each other. But the storm has passed by, the skies have cleared and the high profile director and the super star are back together to make a new film which is exhilarating news for all film lovers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam