»   » നടി സീത അഭിസാരികയാണെന്ന് അയല്‍ക്കാരി

നടി സീത അഭിസാരികയാണെന്ന് അയല്‍ക്കാരി

Posted By:
Subscribe to Filmibeat Malayalam
Seetha
മലയാളം, തമിഴ് സിനിമകളിലെ പ്രമുഖ നടി സീത വേശ്യാലയം നടത്തിപ്പുകാരിയാണെന്ന് ആരോപണം. സീതയുടെ അയല്‍ക്കാരിയും മുന്‍കാല ഗ്ലാമര്‍ താരവുമായ എം മായയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെനാളുകളായി ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സീത വേശ്യാലയം നടത്തുന്നുവെന്ന പരാതി മായ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. സീതയുടെ വീട്ടിലെത്തുന്ന ഇടപാടുകാര്‍ തന്റെ വീടിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്നും ഇത് തനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് സീതയുടെ പരാതിയിലുള്ളത്. ചെന്നൈയിലെ സാലിഗ്രാമിലുള്ള പുഷ്പ കോളനിയിലാണ് ഇരുവരും താമസിയ്ക്കുന്നത്.

സീത ഈയിടെ വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന സതീഷ് ബ്രോക്കറാണെന്നും ഇയാളാണ് ഇടപാടുകാരെ ഇവിടെയെത്തിയ്ക്കുന്നതെന്നും മായ ആരോപിയ്ക്കുന്നു. നേരവും കാലവുമൊന്നും നോക്കാതെ സീതയുടെ വീട്ടിലെത്തുന്ന ഇടപാടുകാര്‍ തനിയ്ക്ക് ശല്യമാകുന്നുണ്ടെന്നും ഇതിന്‍ മേല്‍ എത്രയും നടപടിയെടുക്കണമെന്നും മായ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച സീത ഉന്നയിക്കുന്നത് മറ്റൊരു ആരോപണമാണ്. ഇത്തരമൊരു പരാതി മായക്കെതിരെ തന്റെ ഭര്‍ത്താവ് സതീഷ് നേരത്തെ പൊലീസിന് നല്‍കിയിരുന്നെന്നും അതിന്റെ പ്രതികാരമായാണ് മായയുടെ ഇപ്പോഴത്തെ ആരോപണങ്ങളെന്നും സീത പറയുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീത. നോട്ട്ബുക്ക്, വിനോദയാത്ര, തന്മാത്ര, കറന്‍സി തുടങ്ങിയവയാണ് സീതയുടെ പ്രധാന ചിത്രങ്ങള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam