»   » ശ്രീയ സരണ്‍ മോളിവുഡില്‍; മമ്മൂട്ടിയുടെ നായിക

ശ്രീയ സരണ്‍ മോളിവുഡില്‍; മമ്മൂട്ടിയുടെ നായിക

Posted By:
Subscribe to Filmibeat Malayalam
Shriya Saran
തെന്നിന്ത്യന്‍ താരസുന്ദരി ശ്രീയ സരണ്‍ മോളിവുഡിലേക്ക്. മമ്മൂട്ടിയും പൃഥ്വിയും നായകന്‍മാരായെത്തുന്ന പോക്കിരി രാജയിലൂടെയാണ് ശ്രീയ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

കോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്ത്, വിക്രം, വിജയ്, ശരത് കുമാര്‍, ജയം രവി, ധനുഷ് എന്നിവരുടെ നായികയായി തിളങ്ങിയതിന് ശേഷമാണ് ശ്രീയ മമ്മൂട്ടിയുടെ നായികാപദവി അലങ്കരിയ്ക്കാനൊരുങ്ങുന്നത്.

നവാഗതസംവിധായകന്‍ വൈശാഖന്‍ ഒരുക്കുന്ന പോക്കിരി രാജയുടെ ഷൂട്ടിങ് 2010 ജനുവരി പകുതിയോടെ ആരംഭിയ്ക്കും. ഗുണ്ടാ ബ്രദേഴ്‌സായി മമ്മൂട്ടിയും പൃഥ്വിയും അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് ശ്രീയ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരിക്കുന്നത്.

മുപ്പത് ദിവസത്തെ കാള്‍ ഷീറ്റാണ് ശ്രീയ നല്‍കിയിരിക്കുന്നത്. പോക്കിരിരാജയില്‍ അഭിനയിക്കുന്ന കാര്യം ശ്രീയയും സ്ഥരീകരിച്ചിട്ടുണ്ട്. നേരത്തെ മമ്മൂട്ടിയുടെ നായികാവേഷത്തിലേക്ക് മീരാ ജാസ്മിനെ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ശ്രീയയ്ക്ക് നറുക്കുവീഴുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam