»   » പുതിയ വെളിപ്പെടുത്തലുമായി ജഗതിയുടെ മകള്‍

പുതിയ വെളിപ്പെടുത്തലുമായി ജഗതിയുടെ മകള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-sreelakshmi-jagathy-foster-child-parvathy-2-aid0032.html">Next »</a></li></ul>
Sreelakshmi
ജഗതി ശ്രീകുമാറിന്റെ അറിയപ്പെടാത്ത മകളെ ചുറ്റിപ്പറ്റിയുള്ള മംഗളം-മനോരമ സ്‌ക്കൂപ്പ് യുദ്ധം പുതിയ വഴിത്തിരിവില്‍. ജഗതി വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മകള്‍ ശ്രീലക്ഷ്മിയെക്കുറിച്ചുള്ള വിവരങ്ങളുമായെത്തിയ മംഗളം വാരിക വായനക്കാരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിയമായി ഒരു എക്സ്ക്ലൂസീവ് അഭിമുഖം നടത്തി മനോരമ ആഴ്ചപ്പതിപ്പ് മംഗളത്തെ ബഹുദൂരം പിന്നിലാക്കി.

ജഗതിയുടെ മകളാണ് താനെന്നും അദ്ദേഹമാണ് തന്റെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും നോക്കുന്നതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ മുഖചിത്രവുമായി ഇറങ്ങിയ ആഴ്ചപതിപ്പിന്റെ ഉള്‍പ്പേജില്‍ അമ്മ കലയുടെയും ഇരുവര്‍ക്കുമൊപ്പമുള്ള ജഗതിയുടെ ചിത്രവും ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന് പുറമെ ഇവരുടെയെല്ലാം അഭിമുഖം കൊടുക്കാനുള്ള മിടുക്കും മനോരമ കാണിച്ചിരുന്നു.

എണ്‍പതുകളുടെ തുടക്കത്തിലാണ് ജഗതിയും താനും പരിചയപ്പെടുന്നതെന്ന് കല അഭിമുഖത്തില്‍ പറയുന്നു. കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജഗതി. അക്കാലത്ത് വിദ്യാര്‍ഥിനിയായിരുന്ന കല ജഗതിയുടെ നിര്‍ബന്ധപ്രകാരം 'ഇനിയും ഒരു കുരുക്ഷേത്രം' എന്ന ചിത്രത്തില്‍ അഭിനയിച്ചു.

തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സുഹൃദ്ബന്ധം പ്രണയമായി വളര്‍ന്നുവെന്നും പിന്നീട് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചുവെന്നുമാണ് കല പറഞ്ഞത്. ജഗതി കഴുത്തിലണിയിച്ച താലി മാത്രമാണ് വിവാഹത്തിന് തെളിവെന്നും അവര്‍ മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കല വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോള്‍ ജഗതിയുടെ മകള്‍ പാര്‍വതി മംഗളത്തിന് നല്‍കിയ അഭിമുഖമാണ് സ്‌കൂപ്പ് യുദ്ധത്തില്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
അടുത്ത പേജില്‍
ശ്രീലക്ഷ്മി ദത്തുപുത്രിയെന്ന് പാര്‍വതി

<ul id="pagination-digg"><li class="next"><a href="/news/03-sreelakshmi-jagathy-foster-child-parvathy-2-aid0032.html">Next »</a></li></ul>
English summary
Actor Jagathy's daughter Parvathy reveals that Sreelakshmi was his foster child

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam