»   » താരനിശയുടെ സംപ്രേക്ഷണത്തിനെതിരെ തിയറ്ററുടമകള്‍

താരനിശയുടെ സംപ്രേക്ഷണത്തിനെതിരെ തിയറ്ററുടമകള്‍

Posted By:
Subscribe to Filmibeat Malayalam
Movie reel
താരസംഘടനയായ അമ്മ നടത്തുന്ന മെഗാഷോ വിഷുദിനത്തിലോ തൊട്ടടുത്ത ദിവസമോ സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി.

ഈ ദിവസങ്ങളില്‍ മെഗാഷോ സംപ്രേഷണം ചെയ്താല്‍ ഫെഡറേഷനുകീഴിലുള്ള 220 തീയറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനമടങ്ങിയ കത്ത് 'അമ്മ' ഭാരവാഹികള്‍ക്ക് കൈമാറും.

അമ്മയ്ക്ക് താല്പര്യമുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാം. അമ്മുടെ 'മെഗാഷോ' ഒരു നല്ലകാര്യത്തിന് ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതിനെ എതിര്‍ക്കില്ല. എന്നാല്‍, ഉത്സവദിനങ്ങളില്‍ ഇത് സംപ്രേഷണം ചെയ്യുന്നത് തീയറ്റുകളെ ബാധിക്കുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഭാരവാഹികളായ കെ. നന്ദകുമാര്‍, ലിബര്‍ട്ടി ബഷീര്‍, എംസി ബോബി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.

ഫെബ്രുവരി 27ന് ബാംഗ്ലൂരില്‍ സൂര്യ ടിവിയുമായി സഹകരിച്ചാണ് അമ്മ താരനിശ സംഘടിപ്പിച്ചിരിയ്ക്കുന്നത്. തിയറ്ററുടമകളുടെ ആവശ്യത്തോട് അമ്മ മുഖം തിരിച്ചാല്‍ ഈ വിഷുനാളില്‍ മലയാളിയ്ക്ക് തിയറ്ററില്‍ പോകേണ്ടി വരില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam