തിലകന്റെ അച്ഛന്‍ തിയേറ്ററിലേയ്ക്ക്

അലി അക്ബറാണ് അച്ഛന്റെ സംവിധാകന്‍. മേജര്‍ മാധവമേനോനെന്ന റിട്ടയേര്‍ഡ് മേജറുടെ വേഷമാണ് തിലകന്‍ അച്ഛനില്‍ അവതരിപ്പിക്കുന്നത്.
ഒട്ടേറെ സവിശേഷതകളുളളതാണ് അച്ഛന്‍ എന്ന ചിത്രം. രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള ചിത്രത്തില്‍ സംഭാഷണം അധികമില്ല. തിലകന് ഡയലോഗുകള്‍ ഒന്നുമില്ല, ഭാവാഭിനയിത്തിലൂടെയാണ് തിലകന്‍ കഥ മുന്നോട്ട് ചലിപ്പിക്കുന്നത്.
പലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെ ശ്രദ്ധേയനായ ശശി എരഞ്ഞിക്കലാണ് ഈ ചിത്രത്തിലെ മറ്റൊരു അഭിനേതാവ്.
ഒരു വലിയ ഫഌറ്റില്‍ തടവറയിലെന്നപോലെ ജീവിതം നയിക്കുന്ന മേജറുടെ സഹായിയായി ഒരു ചെറുപ്പക്കാരനെത്തുന്നു. അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ ഒടുവില്‍ മേജറെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു.
ഇവിടെയാണ് ഈ സിനിമയുടെ കഥാതന്തു വികസിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അലീനാഅക്ബറാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയദശമി നാളില്‍ ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications