»   » എന്റെ സമരം സിനിമയുടെ ഭാവിയ്ക്കുവേണ്ടി: തിലകന്‍

എന്റെ സമരം സിനിമയുടെ ഭാവിയ്ക്കുവേണ്ടി: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
നടന്‍ തിലകന് ഇപ്പോള്‍ നടക്കുന്ന വിവാദം അവസാനിപ്പിക്കാന്‍ തെല്ലും താല്‍പര്യമില്ല അദ്ദേഹം പ്രസ്താവനകളും പ്രതിവാദങ്ങളുമായി സജീവമായിത്തന്നെ രംഗത്തുണ്ട്. എന്നാല്‍ വിവാദം എന്നുപറയുന്നതിനോട് അദ്ദേഹത്തിന് തീരെ യോജിപ്പില്ല, 'വിവാദമല്ല ഇപ്പോള്‍ നടക്കുന്നത്, ശരിയായ സംവാദമാണ്. മലയാള സിനിമയുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്റെ സമരം- എന്നാണ് തിലകന്‍ പറയുന്നത്.

ആലപ്പുഴയിലെ അര്‍ക്കാഡിയ റീജന്‍സിയിലാണ് തിലകന്‍ ഇപ്പോഴുള്ളത്. അവിടേയ്ക്ക് സന്ദര്‍ശകരും ഫോണ്‍ കോളുകളുമെല്ലാം എത്തുന്നത് അമ്മയുമായുള്ള തര്‍ക്കത്തിന്റെ പുരോഗതി അറിയാന്‍വേണ്ടിത്തന്നെയാണ്. തിലകന് അഡ്വാന്‍സ് വരെ കൊടുത്തശേഷം ഒഴിവാക്കിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ നടക്കുമ്പോഴാണ് അദ്ദേഹം ആലപ്പുഴയില്‍ കഴിയുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തിലകന് താമസിക്കാനായി പിന്നണിക്കാന്‍ ബുക് ചെയ്ത മുറിയില്‍ത്തന്നെയാണ് തിലകന്‍ കഴിയുന്നത്.

ഈ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് വിശ്വാസവഞ്ചനയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒന്നരവര്‍ഷം മുമ്പ് എന്നെ മുന്‍നിര്‍ത്തി കഥ തയ്യാറാക്കിയെന്നാണ് സംവിധായകന്‍ പറയുന്നത്. എന്നിട്ട് ഒരു സംഘടന പറഞ്ഞപ്പോള്‍ എന്നെ ഒഴവാക്കി മറ്റൊരാളെ തേടുന്നു. അഡ്വാന്‍സ് തന്നശേഷം ഒഴിവാക്കിയത് വെറും വാക്കാലാണ്, അതിന് ഒരു രേഖയുമില്ല.

ഇത് ക്രൂരതയാണ്. ഒഴിവാക്കുകയാണെങ്കില്‍ എന്നെ ഒഴിവാക്കിക്കോളൂ എന്ന് ഞാന്‍ പറഞ്ഞതാണ് അപ്പോഴും സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞത് തിലകന്‍ ചേട്ടനാണ് പ്രധാന കഥാപാത്രം എന്ന് കഴിഞ്ഞ ദിവസം വരെ പറഞ്ഞതാണ്. ഇക്കാര്യത്തില്‍ അമ്മയും ഫെഫ്കയും കൊല്ലനും കത്തിയും പോലെ ഒന്നായി മാറി- തിലകന്‍ ആരോപിക്കുന്നു.

ഒന്നരമാസം മുന്‍പ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ എനിക്കു നല്‍കിയതാണ്. രണ്ടും വായിച്ചുപഠിച്ചു. 46 ദിവസം ഒരു തപസ്സുപോലയാണ് ഞാന്‍ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് പഠിച്ചത്. എന്റെ ചെറുമകനെപ്പോലും മുറിയില്‍ കയറ്റാതെയുള്ള ശക്തമായ ഗൃഹപാഠമായിരുന്നു.

ഇന്നുവരെ ഞാന്‍ ഡാം 999ന്റെ പേരില്‍ ഈ ഹോട്ടലില്‍ കഴിയുന്നു. എന്നെ ഒഴിവാക്കിയെന്ന് രേഖാമൂലം സോഹന്റോയി കത്ത് നല്‍കിയാല്‍ റൂമില്‍ നിന്ന് പോകാം. പക്ഷേ, എന്നെക്കൊണ്ട് ഒപ്പിടീപ്പിച്ച കരാര്‍ രേഖയും തിരികെ നല്‍കണം. ഒപ്പം ഫെഫ്ക അവര്‍ക്ക് നല്‍കിയെന്ന് പറയുന്ന കത്തിന്റെ പകര്‍പ്പും വേണം- അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ തരുന്നതുവരെ ഈ ഹോട്ടല്‍ മുറിയുടെ വാടക കൊടുക്കേണ്ടത് ഡാമിന്റെ സിനിമ യൂണിറ്റാണ്. ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന് സോഹന്‍ ഒന്നരവര്‍ഷം മുന്‍പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍വച്ചാണ് ആവശ്യപ്പെട്ടത്. പിന്നീട് പ്രോജക്ടായപ്പോള്‍ ഞാന്‍ എട്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്റെ വീട്ടില്‍ വന്ന് കരാറില്‍ ഒപ്പിടീപ്പിച്ചത് പ്രൊഡക്ഷനിലെ വേണു, ജാവേദ് എന്നിവരായിരുന്നു. ഏഴുലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു.

1.35 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. ഏതൊക്കെ ഘട്ടത്തില്‍ ബാക്കി തുകകള്‍ നല്‍കണമെന്നതു സംബന്ധിച്ചും കരാറില്‍ ഒപ്പിട്ടിരുന്നു. പിരിച്ചുവിട്ടതായി രേഖകളും അനുബന്ധ രേഖകളും ഇല്ലെങ്കില്‍ കുഴപ്പമാണ് ഇത് സിനിമാലോകമാണ്- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam