»   » തിലകന്‍ അമ്മയ്ക്ക് മുന്നില്‍ ഹാജരാകും

തിലകന്‍ അമ്മയ്ക്ക് മുന്നില്‍ ഹാജരാകും

Posted By:
Subscribe to Filmibeat Malayalam
Thilakan
കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പില്‍ തിലകന്‍ നേരിട്ട് ഹാജരാകും. തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.

തൊഴില്‍ നിഷേധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിലകള്‍ അമ്മയെ നേരിട്ട് ബോധ്യപ്പെടുത്തും. മുമ്പ് രണ്ടു തവണ അമ്മയ്ക്ക് മുമ്പാകെ ഹാജരാകാന്‍ തിലകനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.

സംഘടനാ യോഗത്തില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കത്തു നല്കിയിരുന്നത്. ഹാജരായില്ലെങ്കില്‍ തിലകന് അമ്മയെ ഒന്നും ബോധിപ്പിക്കാനില്ലെന്ന് കരുതി നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തിലാണ് തിലകന്‍ അമ്മയ്ക്ക് മുന്നിലെത്തുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി തിലകന്‍ രംഗത്തെത്തിയതോടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു സൂപ്പര്‍താരവും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും ഇതിന് പിന്നിലുണ്ടെന്ന് തിലകന്‍ ആരോപിച്ചിരുന്നു. ഫെഫ്ക്കയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് തിലകനെ ബഹിഷ്‌ക്കരിയ്ക്കുന്നതായി സംഘടന പ്രഖ്യാപിച്ചിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam