ദിലീപിനും നവ്യയ്ക്കും മാതൃഭൂമി അവാര്‍ഡ്
ദിലീപിനും നവ്യയ്ക്കും മാതൃഭൂമി അവാര്‍ഡ്
മാര്‍ച്ച് 01, 2003
മികച്ച ചിത്രത്തിനുള്ള മാതൃഭൂമി-മെഡിമിക്സ് അവാര്‍ഡ് നന്ദനത്തിന്. ശേഷം സംവിധാനം ചെയ്ത ടി. കെ. രാജീവ്കുമാറാണ് മികച്ച സംവിധായകന്‍.
മികച്ച നടന്‍ ദിലിപും നടി നവ്യാ നായരുമാണ്. കുഞ്ഞിക്കൂനനിലെ അഭിനയമാണ് ദിലീപിനെ മികച്ച നടനാക്കിയത്. നവ്യാ നായര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത് നന്ദനമാണ്. ഡാനി സംവിധാനം ചെയ്ത ടി. വി. ചന്ദ്രന്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായി.
ജൂറി ചെയര്‍മാന്‍ പി. എന്‍. മേനോനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡുകള്‍:
മികച്ച സ്വഭാവ നടന്‍ : ജഗതി ശ്രീകുമാര്‍ (മീശമാധവന്‍).
സ്വഭാവ നടി : ഭാവന (നമ്മള്‍).
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി (നന്ദനം).
സംഗീതം : എം. ജയചന്ദ്രന്‍ (വല്‍ക്കണ്ണാടി).
ഗായകന്‍ : എം. ജി. ശ്രീകുമാര്‍ (താണ്ഡവം).
ഗായിക : ചിത്ര (നന്ദനം)
മേയ്ക്കപ്പ് : പട്ടണം റഷീദ് (കുഞ്ഞിക്കൂനന്‍).
ക്യാമറ : അഴഗപ്പന്‍ (നന്ദനം).
ബാലതാരം : അശ്വിന്‍ തമ്പി (കാക്കേ കാക്കേ കൂടെവിടെ).
ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം (മീശമാധവന്‍).
കലാസംവിധാനം : സുരേഷ് കൊല്ലം (നമ്മള്‍).
സൗണ്ട് റെക്കോഡിംഗ് : സെല്‍വരാജ് (ശേഷം)


Click it and Unblock the Notifications